ഭാര്യയും ഭര്‍ത്താവും തമ്മില്‍ അല്പസ്വല്പം അസ്വാരസ്യങ്ങളും സൗന്ദര്യപ്പിണക്കങ്ങളും പതിവാണെങ്കിലും ഭാര്യയെ വില്ക്കാന് ആരും ശ്രമിക്കാറില്ല. എന്നാല്‍, ബ്രിട്ടന് സ്വദേശിയായ സൈമണ്‍ ഒ കെയ്ന്‍ ചെയ്തത് അത്തരത്തിലൊരു പ്രവൃത്തിയാണ്. ഭാര്യയുമായുള്ള ദൈനംദിന വഴക്കില്‍ സഹികെട്ട് അവരെ ഇ-ബേ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വില്പനയ്ക്കു വയ്ക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ 66,000 പൗണ്ടിന്റെ ഓഫര്‍ ലഭിക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരമായിരുന്നു സൈമണ്‍ ഇത്തരത്തിലൊരു കടുംകൈ ചെയ്തത്. ടെലികോം എന്‍ജിനിയറായ അയാള്‍ പഴയ കാറുകളുടെ വിഭാഗത്തിലാണ് ഭാര്യയും രണ്ടു കുട്ടികളുടെ മാതാവുമായ ലിയാന്‍ഡ്രയെ വില്പനയ്ക്കു വച്ചത്.
കൂടെ ലിയാന്‍ഡ്രയുടെ സ്വഭാവവിശേഷങ്ങള്‍കൂടി പോസ്റ്റ് ചെയ്തിരുന്നു. ശരീരത്തില്‍ നന്നായി ചിത്രങ്ങള്‍ വരയ്ക്കാനും അടുക്കളയിലെ ഉപകരണങ്ങള്‍ കൃത്യമായി പ്രയോഗിക്കാനുമറിയാം. അടുത്ത് ആശുപത്രിയുണെ്ടങ്കില് ആരോഗ്യം വീണെ്ടടുക്കാന്‍ നല്ലതാണെന്നും സൈമണ്‍ പറയുന്നു. യുവാക്കള്‍ക്ക് ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇത്തരത്തിലൊരു ഭാര്യ നല്ലതാണ്. എക്സ്ചേഞ്ച് ഓഫര്‍ സ്വീകരിക്കാനും തയാറാണെന്നും സൈമണ്‍ കുറിച്ചു.
സംഭവം സോഷ്യല്‍ മീഡിയയിലും മറ്റും വന്‍ ഹിറ്റായെങ്കിലും തന്നെ വില്പനയ്ക്കു വച്ച വാര്‍ത്ത അറിയാന്‍ ലിയാന്‍ഡ്ര ഒരു ദിവസം വൈകി. കലി കയറിയ അവര്‍ തന്നെ നാണംകെടുത്തിയ ഭര്‍ത്താവിനെ കൊല്ലുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാര്യയുടെ കൂടുതല്‍ ചിത്രങ്ങള്‍ അയച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടവരും വിരളമല്ല. ഏതായാലും സൈമണിന് ആശുപത്രിയില്‍ കിടക്ക ബുക്ക് ചെയ്യേണ്ടിവന്നത്രേ!