ഓരോ വ്യക്തിക്കും വീട് എന്ന സങ്കല്‍പ്പം വലുതാണ്. ഇതിനാല്‍ എല്ലാവരും വീടുകള്‍ മോടിപിടിപ്പിക്കുവാനും മനോഹരമായി നിലനിര്‍ത്തുവാനും ശ്രമിക്കും. വീടിന്റെ ചുമരുകളും ഉപകരണങ്ങള്‍ക്കുമെല്ലാം പെയിന്റു ചെയ്തു സൂക്ഷിക്കാറുണ്്ട്. എന്നാല്‍ നമ്മുടെ വീടിലെ കൊച്ചുമിടുക്കന്മാര് വീട് മനോഹരമാക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയിരിക്കും? ഇതു കാണിച്ചുതരികയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ പുതിയ ചിത്രങ്ങള്‍.
മാതാപിതാക്കള്‍ വീട്ടിലില്ലാത്തപ്പോഴും അവര്‍ മറ്റു ജോലികളില്‍ ഏര്പ്പെട്ടിരിക്കുമ്പോഴുമാണ് ഈ വിരുതന്മാര് വീട് മനോഹരമാക്കാന്‍ ശ്രമിക്കുന്നത്. ചിലര്‍ പെയിന്റുപയോഗിച്ചും മറ്റു ചിലര്‍ പേന, മുട്ട, ചോക്ലേറ്റ് തുടങ്ങിയവ ഉപയോഗിച്ചുമാണു വീട് മോടിപിടിപ്പിച്ചിരിക്കുന്നത്. ഇവരുടെ കൂട്ടത്തില്‍ സ്വന്തം ശരീരത്തില്‍ പെയിന്റിംഗ് നടത്തിയവരുമുണ്ട്. എന്തായാലും ഇവരുടെ ശ്രമത്തിന്റെ ഫലമായി വീട് മനോഹരമായോ ഇല്ലയോ എന്ന് ചിത്രങ്ങള്‍ കണ്ടു തന്നെ മനസിലാക്കണം.