കൊണേ്ടാട്ടി: സംസ്ഥാനത്തെ കുപ്രസിദ്ധ വാഹന മോഷ്ടാവ് നെടിയിരുപ്പ് നമ്പില്ലത്ത് മുജീബ്റഹ്്മാന് (46) പോലീസ് പിടിയിലായി. മഞ്ചേരിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് ഇയാള്‍ പിടിയിലായത്.കഴിഞ്ഞ വിഷുവിന് കൊണേ്ടാട്ടി പാണ്ടിക്കാടുനിന്ന് ബൊലേറോ ജീപ്പ് മോഷണം പോയ സംഭവത്തിലെ അന്വേഷണത്തിനിടെയാണ് പോലീസിന് തലവേദന സൃഷ്ടിച്ച് മുങ്ങുന്ന പ്രതിയെ പിടികൂടിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി 10 വാഹനങ്ങള്‍ മോഷ്ടിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചു.
മോഷ്ടിച്ചവയിലേറെയും ബൊലേറോ വാഹനങ്ങളാണ്. സംസ്ഥാനത്ത് 40ലേറെ കേസുകളില്‍ ഇയാള്‍ക്കെതിരേ വാറുണ്ടുളളതായി പോലീസ് പറഞ്ഞു. ബൊലേറോ ജീപ്പുകളോടാണ് പ്രതിക്ക് താത്പര്യം. പഴയ ബൊലേറോ വാഹനങ്ങള്‍ സ്കെയിലും സ്ക്രൂഡ്രൈവറും ഉപയോഗിച്ചാണ് തുറക്കുന്നത്. മോഷ്ടിച്ച വാഹനങ്ങള്‍ തമഴ്നാട്-കര്‍ണാടക അതിര്‍ത്തിയിലെ ഡിണ്ടിഗലില്‍ എത്തിച്ച് മറിച്ച് വില്‍ക്കും. ഇതിനായി പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
വാഹന മോഷണക്കേസില്‍ പിടിയിലായിരുന്ന മുജീബ് രണ്ടര വര്‍ഷം മുമ്പ് ജാമ്യത്തിലിറങ്ങി വ്യാജ പാസ്പോര്‍ട്ടുമായി വിദേശത്തേക്ക് കടന്നെങ്കിലും നാട്ടിലെത്തി ഏര്‍വാടി, നാഗൂര്, ഉള്ളാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 2014 ഒക്ടോബറില്‍ വടകരയില്‍ നിന്ന് മോഷണം പോയ ഇന്‍ഡിക്ക കാര്‍, 2015 ജനുവരിയില്‍ നെടിയിരുപ്പിലെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട ബൊലേറോ ജീപ്പ്, 2015 നവംബറില്‍ പുളിക്കല്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ നിര്‍ത്തിയിട്ട പഞ്ചായത്തിന്റെ ബൊലേറോ, നവംബര്‍ മൂന്നാംവാരത്തില്‍ നീറാട് വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട ബൊലേറോ, 2015 ഡിസംബറില്‍ ഒഴുകൂരില്‍ വീട്ട് വളപ്പില്‍ നിര്‍ത്തിയിട്ട ബൊലേറോ, കഴിഞ്ഞ ജനുവരിയില്‍ കുഴിമണ്ണയില് നിന്ന് ബൊലേറോ തുടങ്ങിയവ മോഷ്ടിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചു.
വിദേശത്തേക്ക് കടക്കാനുളള ശ്രമത്തിലായിരുന്നു പ്രതി. കാപ്പ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം എസ്പി വിജയന്, ഡിവൈഎസ്പി ഷറഫുദ്ദീന് എന്നിവരുടെ നിര്‍ദേശപ്രകാരം കൊണേ്ടാട്ടി എസ്ഐ സന്തോഷ്, എസ്ഐ ബിജേഷ്, പ്രത്യേക അന്വേഷണ സംഘത്തിലെ കെ.അബ്ദുള്‍ അസീസ്, മനാട്ട് സത്യനാഥ്, ശശി കുണ്ടറക്കാട, ഷബീര്‍, ഷാജി എന്നിവരാണ് പ്രതിയെ പിടികൂടിയത്. വാഹനങ്ങള്‍ക്കും കൂട്ടുപ്രതികള്‍ക്കുമായി അന്വേഷണം ഊര്‍ജിതമാക്കി.