മ്യാൻമറിൽ ‘പ്രേതക്കപ്പൽ’ കണ്ടെത്തി

യാ​ങ്കോ​ണ്‍: മ്യാ​ൻ​മാ​ർ തീ​ര​ക്ക​ട​ലി​നു സ​മീ​പം നാ​വി​ക​രി​ല്ലാ​തെ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന ഭീ​മ​ൻ ക​പ്പ​ൽ ക​ണ്ടെ​ത്തി. സാം ​ര​ത്‌ലുങ്കി പി​ബി 1600 എ​ന്ന ക​പ്പ​ലാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും യാ​ങ്കോ​ണ്‍ പോ​ലീ​സ് അ​റി​യി​ച്ചു.

യാ​ങ്കോ​ണ്‍ മേ​ഖ​ല​യി​ലെ തും​ഗ്വ ടൗ​ണ്‍​ഷി​പ്പ് തീ​ര​ത്തി​നു സ​മീ​പ​മാ​ണ് ക​പ്പ​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ട​ലി​ലൂ​ടെ ഇ​ത്ത​ര​ത്തി​ലൊ​രു ക​പ്പ​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് വി​വ​രം ന​ൽ​കി​യ​ത്.

2001ൽ ​നി​ർ​മി​ച്ചെ​ന്നു ക​രു​ത​പ്പെ​ടു​ന്ന ക​പ്പ​ലി​ന് 177 മീ​റ്റ​ർ നീ​ള​മു​ണ്ട്. ഇ​ന്തോ​നേ​ഷ്യ​ൻ ക​പ്പ​ലാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ മ്യാ​ൻ​മ​ർ നാ​വി​ക​സേ​ന​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts