ഗര്‍ഭിണികള്‍ പൈനാപ്പിള്‍ കഴിക്കരുത് എന്ന അന്ധവിശ്വാസം നമ്മുടെ സമൂഹത്തില്‍ പരക്കെ നിലനില്‍ക്കുന്ന ഒന്നാണ്. പക്ഷേ, ഇതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പലര്‍ക്കുമറിയില്ല. പൈനാപ്പിളില്‍ അടങ്ങിയ ബ്രോമിലെയ്ന്‍ പ്രോട്ടീനെ വിഘടിക്കാന്‍ ശേഷിയുള്ള എന്‍സൈം ആണ്. അതിനാല്‍ പൈനാപ്പിള്‍ അബോര്‍ഷന്‍ ഉണ്ടാക്കുന്നു എന്ന് സമൂഹം മിഥ്യാധാരണ പുലര്‍ത്തുന്നു. ഈ ധാരണ തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഗര്‍ഭാവസ്ഥയുടെ ആദ്യത്തെ മൂന്നു മാസങ്ങളില്‍ പൈനാപ്പിള്‍ ഒഴിവാക്കണമെന്ന് ഡോക്ടേഴ്‌സ് ശിപാര്‍ശ ചെയ്യുന്നതിന്റെ കാരണം പൈനാപ്പിളിലടങ്ങിയ ബ്രോമിലെയ്ന്‍ cervex നെ ബലഹീനമാക്കാനും ഗര്‍ഭാശയത്തിന് ചലനങ്ങള്‍ ഉണ്ടാക്കാനും പ്രേരണ നല്കുന്നു. അതിനാല്‍ ആദ്യത്തെ മൂന്നു മാസങ്ങളില്‍ പൈനാപ്പിള്‍ ഗര്‍ഭിണിയുടെ ഭക്ഷണത്തില്‍ ഒഴിവാക്കുന്നതാണുത്തമം.
അതിനുശേഷം മിതമായ അളവില്‍ പൈനാപ്പിള്‍ കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെയും മാതാവിന്റെയും ആരോഗ്യത്തിന് അത്യുത്തമം ആണെന്ന് പറയുന്നു. പൈനാപ്പിളിലടങ്ങിയ അയണും ഫോളിക് ആസിഡും വിളര്‍ച്ച മാറ്റാന്‍ സഹായകം. അതുപോലെ ഗര്‍ഭകാലത്തെ അവസാന മാസങ്ങളില്‍ പൈനാപ്പിള്‍ കഴിക്കുന്നത് സ്വഭാവിക പ്രസവത്തിനു സഹായിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില ഡോക്ടേഴ്‌സ് ഗര്‍ഭണികള്‍ക്ക് എട്ട്, ഒമ്പത് മാസങ്ങളില്‍ പൈനാപ്പിള്‍ ധാരാളമായി കഴിക്കാനുള്ള ഉപദേശം നല്‍കാറുണ്ട്.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് സാധാരണയായി നല്‍കുന്ന ഒരു മരുന്നാണ് Beta Blockors ഇത് രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവു കൂട്ടുന്നു. അതിനാല്‍ പൊട്ടാസ്യം അടങ്ങിയ പൈനാപ്പിള്‍, ഏത്തപ്പഴം മുതലായവ ഈ രോഗികള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമെ കഴിക്കാവൂ.
കിഡ്‌നി ശരിയായി പ്രവര്‍ത്തിക്കാത്തവര്‍ പൊട്ടാസ്യം അടങ്ങിയ ആഹാരം വര്‍ജ്ജിക്കുന്നതാണ് ഉത്തമം. രക്തത്തില്‍ അധികമായുള്ള പൊട്ടാസ്യത്തിനെ അരിച്ചുകളയാനുള്ളു കഴിവ് കിഡ്‌നിക്കില്ലാത്തതിനാല്‍ പൈനാപ്പിള്‍ ഇത്തരം രോഗികള്‍ക്ക് കൊടുക്കരുത്.
ബ്രോമിലെയ്ന്‍ ഒരു meat tenderizer ആണ്. അതിനാല്‍ ചിലരില്‍ ഇത് ചുണ്ടുപൊട്ടല്‍, വായിലെ തൊലിപോകല്‍, ശ്വാസം മുട്ടല്‍ എന്നിങ്ങനെയുള്ള ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ചിലരില്‍ ഇത് താത്കാലികം ആണ്. കുടുത്ത അലര്‍ജിയുടെ ലക്ഷണങ്ങള്‍ കാണക്കുന്നവര്‍ക്ക് പൈനാപ്പിള്‍ നല്‍കരുത്. ഷുഗര്‍ ധാരാളമായുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പൈനാപ്പിള്‍ ഒരു നിശ്ചിത അളവില്‍ മാത്രമെ നല്‍കാവൂ. ബ്രോമിലെയ്ന്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കം. ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് നല്കാറുണ്ട്.
ഇത്തരം രോഗികള്‍ക്ക് പൈനാപ്പിള്‍ നല്‍കരുത്.
വിവരങ്ങള്‍: അഡ്വ. ജോണി മെതിപ്പാറ, പ്രീന ഷിബു തുരുത്തിപ്പിള്ളില്‍