ചണ്ണപേട്ടയില്‍ അനധികൃത മദ്യക്കച്ചവടം :2പേര്‍ പിടിയില്‍

arrestകൊല്ലം: ചണ്ണപേട്ട നിവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ്ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 2പേര്‍ പിടിയില്‍. ചണ്ണപേട്ട മാര്‍ത്തോമ ഹൈസ്ക്കൂളിന് സമീപം  അനധികൃതമദ്യക്കച്ചവടം നടത്തിയ പുനലൂര്‍ചണ്ണപേട്ട പണയില്‍ വീട്ടില്‍ ഷിബു, പുനലൂര്‍ അലയമണ്‍  പ്രദീഷഭവനത്ത്  പ്രവീണ്‍ എന്നിവരെ അറസ്റ്റ് ചെയ്തു.  ഇവരില്‍ നിന്ന് 2.400 ലിറ്റര്‍ വിദേശമദ്യവും  പിടിച്ചെടുത്തു. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് പല പ്രാവശ്യം എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി പരിശോധന നടത്തി എങ്കിലും പ്രതികള്‍ തന്ത്രപരമായി രക്ഷപെട്ടിട്ടുള്ളതാണ്.

തുടര്‍ന്ന് അഞ്ചല്‍ റെയിഞ്ചിലെ സ്‌പെഷ്യല്‍ ടീം നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് വളരെ നാളുകളായി അനധികൃതമദ്യക്കച്ചവടം നടത്തിയ പ്രതികളെ പിടികൂടാനായത്. പ്രതികളില്‍ നിന്നും മദ്യം വിറ്റ് കിട്ടിയ  1400 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. സ്‌പെഷ്യല്‍ ടീമില്‍ റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ്ബാബു,അസിസ്റ്റന്റെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബുമാര്‍ക്കോസ്, പ്രിവന്റീവ് ഓഫീസര്‍  ശ്രീകുമാരന്‍നായര്‍,വി.എ.ഷാജഹാന്‍ ,ഷജീബ്, ഷിബുപാപ്പച്ചന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ട.അനില്‍കുമാര്‍, ട .സുജിത്ത്  ഡ്രൈവര്‍ സാബു എന്നിവരും ഉണ്ടായിരുന്നു.

Related posts