മേളകളുടെ രാജ്യമാണ് ചൈന. സീസണനുസരിച്ച് വര്‍ഷം മുഴുവന്‍ വിവിധ മേളകള്‍ രാജ്യത്ത് നടക്കാറുണ്ട്. അത്തരത്തിലൊന്നാണ് യൂലിന്‍ ഡോഗ് മീറ്റ് ഫെസ്റ്റിവല്‍. ഇന്നാണ് മേള നടക്കുക. എന്നാല്‍, ഇത് വേണ്ട എന്ന ആവശ്യം ചൈനയിലെ വിവധ ഭാഗങ്ങളില്നിന്നുയരുന്നുണ്ട്. പ്രക്ഷോഭങ്ങളും നടക്കുന്നു.
രാജ്യവ്യാപകമായി ഗ്രാമ-നഗരപ്രദേശങ്ങളില്‍നിന്നുള്ള 2,000 പേരില്‍ നടത്തിയ സര്‍വേയില്‍ 64 ശതമാനം പേരും ഡോഗ് മീറ്റ് ഫെസ്റ്റിവല്‍ വേണ്ട എന്ന അഭിപ്രായക്കാരാണ്. പട്ടിയിറച്ചിക്കച്ചവടം പൂര്‍ണമായും നിരോധിക്കണമെന്ന ആവശ്യം 51.7 ശതമാനം പേര്‍ക്കുണ്ട്. സര്‍വേ നടത്തിയവരില്‍ 69.5 ശതമാനം പേരും ഇതുവരെ പട്ടിയിറച്ചി കഴിച്ചിട്ടില്ലാത്തവരായിരുന്നു. ചൈനയുടെ യശസില്ലാതാക്കുന്ന ഒന്നാണ് പട്ടിയിറച്ചിമേള എന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. ലോകത്തിന്റെ മുന്നില്‍ ചൈനീസ് സംസ്കാരത്തിന്റെ വില കളയുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, രാജ്യത്തെ നായക്കടത്തുകാര് മാര്‍ക്കറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. ഇറച്ചിയാവശ്യത്തിനായി നായകളെ വളര്‍ത്തുന്ന ഒരു സ്ഥാപനവും ചൈനയിലില്ല. തെരുവുകളില്‍ അലഞ്ഞു നടക്കുന്നവയെയും വളര്‍ത്തുനായ്ക്കളെയും കടത്തിക്കൊണ്ടുവന്നാണ് ഇറച്ചിയായി വില്‍ക്കുന്നത്. പ്രതിഷേധം ശക്തമായതോടെ പട്ടിയിറച്ചി വില്പനക്കാര് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. വില്പന കേന്ദ്രങ്ങളുടെ ബോര്‍ഡുകളും ദിശാ സൂചികകളും സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് കച്ചവടക്കാര്‍ മറച്ചു. ചില ഹോട്ടലുകള്‍ അവരുടെ പേരും മാറ്റി. 2010 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 21നാണ് യൂലിന്‍ ഡോഗ് മീറ്റ് ഫെസ്റ്റിവല്‍ ചൈനയില്‍ നടക്കുക.