ജഡ്ജി ഇല്ല; കോടതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് ഒരു മാസയം

klm-courtവടകര: ജഡ്ജി ഇല്ലാത്തതിനാല്‍ വടകരയിലെ വാഹനാപകട നഷ്ടപരിഹാര കോടതിയുടെ (എംഎസിടി) പ്രവര്‍ത്തനം നിലച്ചു. ഒരു മാസമായി കോടതി പ്രവര്‍ത്തിച്ചിട്ട്. നിലവിലുള്ള ജഡ്ജി മയക്കുമരുന്നു കേസുകള്‍ കൈകാര്യം ചെയ്യുന്ന എന്‍ഡിപിഎസ് കോടതിയിലേക്ക് മാറിയതിനെ തുടര്‍ന്ന് പകരം ജഡ്ജി വന്നെങ്കിലും അദ്ദേഹം ഒരാഴ്ച കൊണ്ട് കോഴിക്കോട് ലേബര്‍ കോടതിയിലേക്ക് സ്ഥലം മാറിപോയി. ഇതോടെയാണ് എംഎസിടിയുടെ പ്രവര്‍ത്തനം സ്തംഭിച്ചത്. ഓഫീസ് സംബന്ധമായ കാര്യങ്ങളില്‍ കോടതിയുടെ പ്രവര്‍ത്തനം ഒതുങ്ങി.

പരിക്കു പറ്റിയവരും ഉറ്റവര്‍ വാഹനാപകട ത്തില്‍ മരണപ്പെട്ടതുമായ അയ്യായിരത്തോളം കേസുകളാണ് ഇവിടെ തീര്‍പ്പു കാത്തു കിടക്കുന്നത്. ഇത് ഏവരേയും കഷ്ടത്തിലാക്കുകയാണ്. നാര്‍ക്കോട്ടിക് ജഡ്ജിക്ക് ഈ കോടതിയുടെ അധിക ചൂമതല നല്‍കിയിട്ടുണ്ടെ ങ്കിലും സിറ്റിംഗ് നടക്കുന്നില്ല. ആഴ്ചയില്‍ മുന്നു ദിവസം നാര്‍ക്കോട്ടിക് ജഡ്ജിക്ക് എംഎസിടിയില്‍ സിറ്റിംഗ് നടത്താവുന്നതേയുള്ളൂവെന്ന് അഭിഭാഷകര്‍ പറയുന്നു.

കോടതിയുടെ പ്രവര്‍ത്തനം സ്തംഭിച്ച സാഹചര്യത്തില്‍ ബാര്‍ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. ജഡ്ജിമാരുടെ അഭാവം കാരണം നിയമനം വൈകുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. എങ്കിലും എത്രയും വേഗം നിയമന വേണമെന്ന് ബാര്‍ അസോസിയേഷന്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചു.

Related posts