ജലജാവധം: ഒരു വര്‍ഷം പിന്നിടുമ്പോഴും ഇരുട്ടില്‍ത്തപ്പി പോലീസ്

alp-jalajaഹരിപ്പാട്: വീട്ടമ്മയെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയിട്ടു വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ഒരു തുമ്പും ലഭിക്കാതെ അന്വേഷണസംഘം ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നു. നങ്ങ്യാര്‍കുളങ്ങര ഭാരതിയില്‍ ജലജ(50)യെയായിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനും ഇടയില്‍ വീട്ടിനുള്ളില്‍ കൊലപ്പെടുത്തിയത്. കൊല നടന്നത് പകല്‍ ആണെങ്കിലും രാത്രി 12 മണിയോടെയായിരുന്നു സംഭവം പുറംലോകം അറിയു ന്നത്. ജലജയുടെ ഭര്‍ത്താവ് സുരന്‍ വിദേശത്തും മകന്‍ ആരോമല്‍ ചെന്നൈയിലും മകള്‍ അമ്മു ബാംഗളൂ രിലുമാണ്.

ജലജ മകനൊപ്പം ചെന്നൈയിലായിരുന്നു താമസം. ഒരു കുടുംബ സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി കൊല നടന്നതിന് രണ്ട് ദിവസം മുമ്പു മാത്രമായിരുന്നു ജലജ നാട്ടിലെത്തിയത്. അതിനാല്‍ ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസി ച്ചിരുന്നത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. അന്ന് ആഭ്യന്തര മന്ത്രി യായിരുന്ന രമേശ് ചെന്നിത്തല കേസ് സിബിഐയെ ഏല്പിച്ചതായി അറിയിച്ചെങ്കിലും അവര്‍ അന്വേഷണം ഏറ്റെടുത്തിട്ടില്ല. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സൈമണിന്റെ നേതൃ ത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇപ്പോഴും കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജലജാവധം രാഷ്ടീയമായി ഉപയോഗിച്ചവര്‍ അധികാര ത്തിലെത്തിയിട്ടും അന്വേഷണം എങ്ങും എത്താത്ത തില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരി ക്കേ ജലജ യുടെ വീട് സന്ദര്‍ശിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിപ്പിക്കുമെന്ന് ഉറപ്പുനല്കുകയും  ചെയ്തിരുന്നു.  ഒരു വര്‍ഷം പിന്നിടുമ്പോഴും അന്വേഷണം എങ്ങും എത്താത്തതിനെ തുടര്‍ന്ന് ജലജയുടെ ഭര്‍ത്താവ് സുര ന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി കാത്തിരിക്കയാണ്. കാത്തിരിപ്പിന് ഫലം കണ്ടില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുരന്‍ പറഞ്ഞു.

Related posts