മൂ​ന്നു കാ​റു​ക​ളി​ൽ നാ​ല് ട​ണ്‍ ഓ​റ​ഞ്ച് മോ​ഷ്ടി​ച്ചു ക​ട​ത്തി: അ​വ​സാ​നം കു​ടു​ങ്ങി

സം​ഭ​ര​ണ​ശാ​ല​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച നാ​ല് ട​ൺ ഓ​റ​ഞ്ച് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സ്പെ​യി​നി​ലെ സെ​വി​ല്ല​യി​ലെ കാ​ർ​മോ​ണ​യി​ലാ​ണ് സം​ഭ​വം. നാ​ല് ട​ണ്‍ ഓ​റ​ഞ്ചു​ക​ൾ മു​ന്ന് കാ​റു​ക​ളി​ലാ​യി നി​റ​ച്ച് ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ പോ​ലീ​സി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യ്തി​ട്ടു​ണ്ട്.

പോ​ലീ​സ് പെ​ട്രോ​ളിം​ഗ് കാ​റി​നെ ക​ണ്ട​തോ​ടെ പാ​ഞ്ഞെ​ത്തി​യ മൂ​ന്ന് കാ​റു​ക​ൾ ദി​ശ മാ​റ്റി വേ​ഗ​ത്തി​ൽ ഓ​ടി​ച്ച​തോ​ടെ സം​ശ​യം തോ​ന്നി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ, പി​ന്നാ​ലെ ചെ​ന്ന് കാ​റു​ക​ൾ ത​ട​ഞ്ഞു നി​ർ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ​ണ ശ്ര​മം പൊ​ളി​ഞ്ഞ​ത്. ര​ണ്ടു കാ​റു​ക​ളി​ൽ ഓ​റ​ഞ്ചു​ക​ൾ നി​ര​വ​ധി ബാ​ഗു​ക​ളി​ലാ​യി നി​റ​ച്ച അ​വ​സ്ഥ​യി​ലും ഒ​രു കാ​റി​ൽ നി​റ​യെ ഓ​റ​ഞ്ച് വാ​രി​യി​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു.

എ​വി​ടെ നി​ന്നാ​ണ് ഇ​ത്രെ​യും ഓ​റ​ഞ്ച് ക​ട​ത്തി​യ​തെ​ന്ന് കൃ​ത്യ​മാ​യി ഉ​ത്ത​രം ന​ൽ​കാ​തെ​യി​രു​ന്ന ഇ​വ​ർ വ​ഴി​യി​ൽ നി​ന്നു​മാ​ണ് ഇ​ത്ര​യും ഓ​റ​ഞ്ചു​ക​ൾ ല​ഭി​ച്ച​തെ​ന്നാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​ത്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യ്ത് കു​റ​ച്ചു സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ കാ​ർ​മോ​ണ​യി​ലെ ഒ​രു സം​ഭ​ര​ണ​ശാ​ല​യി​ൽ നി​ന്നും ട​ണ്‍​ക​ണ​ക്കി​ന് ഓ​റ​ഞ്ചു​ക​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ടു​വെ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​വി​ടെ നി​ന്നു​മാ​ണ് ഒാ​റ​ഞ്ച് ക​ട​ത്തി​യ​തെ​ന്ന് പോ​ലീ​സി​ന് മ​ന​സി​ലാ​കുകയായിരുന്നു.

Related posts