കണ്ണൂര്‍: റെയില്‍വേ നടപ്പാക്കുന്ന പരിസ്ഥിതി സൗഹാര്‍ദ പദ്ധതിയായ ഗോ-ഗ്രീനിന്റെ ഭാഗമായി ട്രെയിനുകളിലെ കോച്ചുകളില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് പതിക്കുന്ന രീതി ഒഴിവാക്കുന്നു. പകരം റിസര്‍വേഷന്‍ ലഭിക്കുന്ന യാത്രക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി നല്‍കും. വെയിറ്റിംഗ് ലിസ്റ്റിലുള്ളവരുടെ പേരുവിവരങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളിലെ പ്രധാന കവാടത്തില്‍ പ്രത്യേക നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.
പരീക്ഷണമെന്ന നിലയില്‍ ചെന്നൈ സെന്‍ട്രല്‍-ബാംഗളൂരു ശതാബ്ദി എക്സ്പ്രസില്‍ പദ്ധതി നടപ്പാക്കി. തിരുവനന്തപുരം-ഹസ്റത്ത് നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് ട്രെയിനില്‍ ചൊവ്വാഴ്ച മുതല്‍ ഈ രീതി നടപ്പാക്കും. ഒരു മാസത്തിനു ശേഷം പദ്ധതി വിജയകരമാണെന്നു തെളിഞ്ഞാല്‍ മറ്റു ട്രെയിനുകളിലും നടപ്പാക്കും.