ട്രൈബല്‍ ഹോസ്റ്റലിന്റെ അസൗകര്യം പരിഹരിക്കും: മന്ത്രി ജയരാജന്‍

KNR-EP-JAYARAJANകൂത്തുപറമ്പ്: ഭക്ഷ്യവിഷബാധയെ ഉണ്ടായ കോളയാട് കോളയാട് ചാളക്കല്‍ പ്രീമെട്രിക് ഗേള്‍സ് ട്രൈബല്‍ ഹോസ്റ്റല്‍ മന്ത്രി ഇ.പി. ജയരാജന്‍ സന്ദര്‍ശിച്ചു. ഹോസ്റ്റലില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് കുട്ടികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഹോസ്റ്റലിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഇക്കാര്യങ്ങള്‍ക്കു സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയെ തുടര്‍ന്നു ഇവിടെയുള്ള 52 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹോസ്റ്റലിലെ പ്രഭാത ഭക്ഷണം കഴിച്ചവര്‍ക്കായിരുന്നു ഭക്ഷ്യവിഷബാധയേറ്റത്. കൂത്തുപറമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടികളെല്ലാം സുഖം പ്രാപിച്ച ഹോസ്റ്റലില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Related posts