അക്ഷയതൃതീയ നാളെ; പ്രതീക്ഷയില്‍ സ്വര്‍ണവ്യാപാരികള്‍
കൊച്ചി: അക്ഷയതൃതീയ ദിനമായ നാളെ സംസ്ഥാനത്ത് അഞ്ചു ലക്ഷത്തിലധികം കുടുംബങ്ങള്‍ സ്വര്‍ണം വാങ്ങാനെത്തിയേക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണവ്യാപാരികള്‍. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷങ്ങളാണ് സ്വര്‍ണക്കടകളില്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ എല്ലാ സ്വര്‍ണ വ്യാപാരികളും അക്ഷയതൃതീയ ആഘോഷത്തില്‍ പങ്കാളികളാകുന്നുണ്ട്. ഹൈന്ദവ കലണ്ടറിലെ ഒരു ആഘോഷം എന്നതിലുപരി അക്ഷയ തൃതീയ എന്നാല്‍ പ്രത്യാശ, പുതിയ സംരംഭങ്ങള്‍, സമൃദ്ധിയുടെ വാഗ്ദാനങ്ങള്‍ എന്നിവയാല്‍ നിറയുന്ന ദിവസം കൂടിയാണ്....