അമേരിക്കന്‍ സൈന്യത്തിലെ ആയിരത്തിലധികമുള്ള ശ്വാനപ്പടയില്‍ ഒരാളായിരുന്നു ലൂക്ക. അമേരിക്കന്‍ നാവികസേനയില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തലായിരുന്നു അവളുടെ ജോലി. ഇപ്പോഴിതാ ലൂക്കയ്ക്ക് ഡിക്കിന് മെഡല്‍ ലഭിച്ചിരിക്കുന്നു. സൈനികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൃഗങ്ങള്‍ക്ക് നല്കുന്ന അവാര്‍ഡാണ് ഡിക്കിന് പുരസ്കാരം.
12 വയസുള്ള ലൂക്ക ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയാണ്. അമേരിക്കന്‍ നാവികസേനയിലെ ശ്വാനപ്പടയില്നിന്ന് ഡിക്കിന് മെഡല്‍ നേടുന്ന ആദ്യ നായയാണ് ലൂക്ക. ആയിരത്തോളം സൈനകരുടെ ജീവന് രക്ഷിച്ചതിനാണ് ലൂക്കയ്ക്ക് ഈ പുരസ്കാരം നല്‍കിയത്. അഫ്ഗാനിസ്ഥാനിലെ അവളുടെ അവസാന പട്രോളിംഗിനിടെ ലൂക്ക 13.6 കിലോഗ്രാം സ്ഫോടകവസ്തു കണ്ടെത്തി. രണ്ടാം സ്ഫോടകവസ്തു കണ്ടെത്തിയ അടുത്ത സെക്കന്‍ഡില്‍ പൊട്ടിത്തെറിയുണ്ടായി. ലൂക്കയുടെ ഇടതു കൈ സ്ഫോടനത്തില്‍ നഷ്ടപ്പെട്ടു. പക്ഷേ അപകടത്തെ അവള് തരണം ചെയ്തു.
കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന പുരസ്കാരദാന ചടങ്ങില്‍ ഉടമ ക്രിസ്റ്റഫര്‍ വില്ലിംഗ്ഹാമിനൊപ്പം ലൂക്ക മെഡല്‍ സ്വീകരിച്ചു.