ഗൂഡല്ലൂര്‍: തേയിലത്തോട്ടത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. താഴെ കോത്തഗിരി സാംറാക്ക് വനത്തിലാണ് പത്ത് വയസ് പ്രായംതോന്നിക്കുന്ന പെണ്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. കടുവ എങ്ങിനെയാണ് ചത്തതെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് ഡിഎഫ്ഒ, റേഞ്ചര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് ചെന്നൈയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ വിവരം ലഭിച്ചതിന് ശേഷമെ കടുവ ചത്തത് എങ്ങിനെയെന്ന് വ്യക്തമാകൂ.