ദുല്‍ഖറിനും അപരന്‍! ഖത്തര്‍ ഡിക്യു എന്ന ടാഗോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് അപരന്‍

dULKARമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുവ നടന്‍ പൃഥ്വിരാജിന്റെയുമൊക്കെ മുഖ സാദൃശ്യമുള്ള പലരെയും കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി അടുത്തയിടെ കണ്ടെത്തിയിരുന്നു.  ഇപ്പോഴിതാ മെഗാസ്റ്റാറിന്റെ പുത്രനും മലയാള സിനിമയിലെ യുവ സൂപ്പര്‍സ്റ്റാറുമായ ദുല്‍ഖര്‍ സല്‍മാനും ഒരു അപരനെ കണ്ടെത്തിയിരിക്കുന്നു. ഖത്തര്‍ ഡിക്യു എന്ന ടാഗോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് കക്ഷിയിപ്പോള്‍. ഡോ. ഷിനാസ് ബാബു എന്ന ആളാണ് ദുല്‍ഖര്‍ സല്‍മാനോട് സാമ്യ മുളള ഖത്തര്‍ സ്വദേശിക്കൊപ്പമുള്ള സെല്‍ഫി ഫേസ്ബുക്കിലിട്ടത്. സോഷ്യല്‍ മീഡിയയിലെ വിവിധ സിനിമാ ഗ്രൂപ്പുകള്‍ ഏറ്റെടുത്തതോടെ ഫോട്ടോ ഇപ്പോള്‍ വൈറലാകുകയാണ്.

Related posts