ന്യൂഡല്‍ഹി: ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ മഹേന്ദ്രസിംഗ് ധോണിയാണെന്ന് വിരാട് കോഹ്്‌ലി. ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരായ പ്രകടനമാണ് ധോണിയെ അകമഴിഞ്ഞു പുകഴ്ത്താന്‍ കോഹ്്‌ലിയെ പ്രേരിപ്പിച്ചത്. ധോണിക്ക് ചെയ്യാന്‍ പറ്റുന്നതില്‍ മികച്ചതായിരുന്നു കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹം പുറത്തെടുത്തത്. ധോണിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍. ഇതൊരു (ബംഗ്ലാദേശിനെതിരായത്) മികച്ച മത്സരമായിരുന്നു-കോഹ്്‌ലി പറഞ്ഞു.
ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാനും 41 റണ്‍സെടുത്ത വിരാട് കോഹ്്‌ലിക്കുമൊപ്പം അവസാന ഓവറുകളില്‍ വെടിക്കെട്ടുതിര്‍ത്ത് ധോണിയും കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. രണ്്ട് ഓവറില്‍ 19 റണ്‍സ് വേണമെന്നിരിക്കേ ക്രീസിലെത്തിയ ധോണി അഞ്ചു പന്ത് ബാക്കിനില്‍ക്കെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ആറു പന്തില്‍ രണ്്ടു പടുകൂറ്റന്‍ സിക്‌സറടക്കം 20 റണ്‍സുമായി നായകന്‍ പുറത്താകാതെനിന്നു. ഏഷ്യാ കപ്പിലെ വിജയം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയതായും ട്വന്റി 20 ലോകകപ്പില്‍ ഇത് നേട്ടമാകുമെന്നും കോഹ്്‌ലി കൂട്ടിച്ചേര്‍ത്തു.