നെന്മാറ: നെല്പാടങ്ങളില് പൊടിവിത തുടങ്ങി. കളകളും മറ്റും നീക്കി ഉഴുതിട്ട പാടങ്ങളിലെ ഈര്‍പ്പം വിത്തുമുളയ്ക്കുന്നതിനും കളകള്‍ കുറയുന്നതിനും കാരണമാകും. നൂറ്റമ്പതുദിവസം മൂപ്പുള്ള ഉമ, ജ്യോതി എന്നീ വിത്തുകളാണ് വിതയ്ക്കുന്നത്. കളകള്‍ വളര്‍ന്നുവരാതിരിക്കാനുള്ള കളനാശിനിപ്രയോഗവും നെല്പാടങ്ങളില് നടത്തുന്നുണ്ട്. വിതകഴിഞ്ഞ് രണ്ടുദിവസത്തിനുള്ളില്‍ കളനാശിനി പ്രയോഗിക്കണം. വിതച്ചതിനുശേഷം കളനാശിനി മണ്ണില്‍ കലര്‍ത്തി പാടത്തേക്ക് എറിയുന്നവരുമുണ്ട്. എന്നാല്‍ ഏറെ ഗുണപ്രദം കളനാശിനി വെള്ളവും ചേര്‍ത്ത് സ്പ്രേ ചെയ്യുന്നതാണും കര്‍ഷകര്‍ പറഞ്ഞു. ചില കര്‍ഷകര്‍ ഞാറുനടുന്നതിനായി കാത്തിരിക്കുകയാണ്.
നെല്‍പ്പാടങ്ങളില്‍ കൃഷിയൊരുക്കം; പൊടിവിത തുടങ്ങി
