പല്ലു തേയ്ക്കാന്‍ കണ്ണാടി നോക്കി വിഷമിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത! പല്ലു തേയ്ക്കാന്‍ ഇനി സ്മാര്‍ട്ട് ബ്രഷും

APPപല്ലു തേയ്ക്കാന്‍ കണ്ണാടി നോക്കി വിഷമിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. നിങ്ങള്‍ക്കായി ബ്രഷില്‍ വീഡിയോ സംവിധാനവുമായി പ്രൊഫിക് കമ്പനി രംഗത്ത്. പ്രൊഫിക്‌സ് കമ്പനി പുറത്തിറക്കാന്‍ പോകുന്ന ഹൈടെക് ടൂത്ത് ബ്രഷാണു വിപണിയില്‍ തരംഗമാകാന്‍ വരുന്നത്.

സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടുകൂടിയാണ് ബ്രഷിന്റെ പ്രവര്‍ത്തനം. വൈഫൈ, ബ്ലൂടൂത്ത് എന്നീ സംവിധാനങ്ങള്‍ വഴി വായ്ക്കുള്ളിലെ ദൃശ്യങ്ങള്‍ വീഡിയോ രൂപത്തില്‍ ഫോണിലൂടെ കാണാം. ഇതുവഴി വായയുടെ ആരോഗ്യപരമായ കാര്യങ്ങള്‍ മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെതന്നെ ആളുകള്‍ക്കു മനസിലാക്കാം. ഡോ. ക്രൈക് എസ്. കോളര്‍ ആണ് ഈ അത്യാധുനിക ബ്രഷിന്റെ ശില്പി. നിങ്ങള്‍ക്കത് സത്സമയം കാണാം എന്നാണ് ബ്രഷിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

വീഡിയോയ്ക്കു പുറമേ വായയ്ക്കുള്ളിലെ വ്യത്യസ്ത ഭാഗങ്ങളുടെ ഫോട്ടോ ബ്രഷ് ഉപയോഗിച്ച് എടുക്കാനും കഴിയും. പ്രൊഫിക്‌സ് ബ്രഷിന്റെ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങി. 399 ഡോളറില്‍ (ഏകദേശം 26,700 രൂപ) തുടങ്ങിയ വില്പനവില 299 ഡോളറായി (20,000 രൂപ) കമ്പനി കുറച്ചിട്ടുണ്ട്.

Related posts