പാറ്റ്ന: റിലയന്‍സ് ജിയോ സിമ്മിന്റെ പരസ്യത്തില്‍ മോഡലായി പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു ്രപസാദ് യാദവ്. പാവപ്പെട്ട ജനങ്ങള്‍ ആട്ട (ഗോതമ്പ് പൊടി) കഴിക്കണോ ഡാറ്റ കഴിക്കണോ എന്നാണ് ലാലുവിന്റെ പരിഹാസം.
പാവപ്പെട്ട ജനങ്ങള്‍ ആട്ട കഴിക്കണോ ഡാറ്റ കഴിക്കണോ..? ഡാറ്റയ്ക്ക് ചെലവ് വളരെ കുറവാണ്. ആട്ട ചെലവേറിയതും. ഇതാണോ രാജ്യത്തെ മാറ്റിമറിക്കണമെന്നതുകൊണ്ട് സര്‍ക്കാര്‍ അര്‍ഥമാക്കുന്നത്…? നിങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടതുകൊണ്ട് കാള്ഡ്രോപ്പിന്റെ പ്രശ്നം ആരു പരിഹരിക്കുമെന്നും വ്യക്തമാക്കണം- ട്വിറ്ററില്‍ ലാലു ആവശ്യപ്പെട്ടു.
പത്രങ്ങളില്‍ മോദിയെ മോഡലാക്കി പരസ്യം വന്നതിനെതുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മോദിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. മോദി റിലയന്‍സിന്റെ ബ്രാന്‍ഡ് അംബാസഡറായെന്നായിരുന്നു കേജരിവാളിന്റെ വിമര്‍ശനം.