പീറ്റര്‍ സുന്ദര്‍ സംവിധാനം ചെയ്യുന്ന “ഓക്‌സിജനില്‍ രാഹുല്‍ മാധവും മേജര്‍ രവിയും ഒന്നിക്കുന്നു

majourദി എലൈവ് മീഡിയ നിര്‍മിച്ച് പീറ്റര്‍ സുന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഓക്‌സിജന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ഉടന്‍ ആരംഭിക്കുന്നു. രാഹുല്‍മാധവ് നായകനാകുന്ന ചിത്രത്തില്‍ മേജര്‍ രവി സുപ്രധാന വേഷത്തിലെത്തുന്നു. കൂടാതെ മലയാളത്തിലെ മറ്റു പ്രശസ്ത താരങ്ങളും അണി—നിരക്കുന്നു. ഒരു കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

സംഭാഷണം-ഹാജാമൊയ്‌നു, കഥ, ഛായാഗ്രഹണം-സിനു സിദ്ധാര്‍ഥ്, ഗാനരചന-സുരേഷ്ബാബു നാരായണന്‍, സംഗീതം-ജിതിന്‍ റോഷന്‍, പിആര്‍ഓ-അജയ് തുണ്ടത്തില്‍, ചീഫ് അസോ. ഡയറക്ടര്‍-രാജേഷ് അടൂര്‍, കല, സുരേഷ് കൊല്ലം, ചമയം-സുനില്‍ പുഞ്ചക്കരി, വസ്ത്രാ—ലങ്കാരം-രാധാകൃഷ്ണന്‍ അമ്പാടി, പ്രൊ. കണ്‍ട്രോളര്‍-ദാസ് വടക്കാഞ്ചേരി, പ്രൊ. മാനേജര്‍-പ്ര—വീണ്‍ പേയാട്, ഫിനാന്‍സ് കണ്‍ട്രോളര്‍-ടി.എസ്.രാജു.  -അജയ് തുണ്ടത്തില്‍

Related posts