നടുറോഡില്‍ ചുറ്റികയുമായി ഉദ്യോഗസ്ഥരെ ആക്രമിച്ച് നടന്‍ സിദിഖിന്റെ കൊലവിളി, നടന്റെ കാക്കനാട്ടെ ഹോട്ടലിനു മുന്നില്‍ നാടകീയ നീക്കങ്ങള്‍, ഒടുവില്‍ പോലീസെത്തിയതോടെ സിദിഖിന്റെ വീര്യം ചോര്‍ന്നു, കാക്കനാട് നടന്നത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന് പരസ്യമായി കൂറുപ്രഖ്യാപിച്ച നടനാണ് സിദിഖ്. പലപ്പോഴും ദിലീപിനെ സംരക്ഷിക്കാന്‍ ശക്തമായ നിലപാടെടുത്ത സിദിഖിന്റെ ഭീകരമുഖമാണ് കാക്കനാട് കണ്ടത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന സ്വന്തം ഹോട്ടലിലെ നിയമവിരുദ്ധ നിര്‍മാണം പൊളിച്ചുമാറ്റാനെത്തിയ നഗരസഭ ജീവനക്കാര്‍ക്കു നേരെയായിരുന്നു സിദിഖിന്റെ കൊലവിളി.

ഹോട്ടലിനു മുന്നില്‍ റോഡ് പുറമ്പോക്കില്‍ സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡ് നീക്കുന്നതിനിടെയാണ് കൊലവിളിയുമായി സിദിഖ് പാഞ്ഞെത്തിയത്. ജീവനക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റിക പിടിച്ചുവാങ്ങിയ സിദിഖ് ഇതുകൊണ്ട് എല്ലാവരെയും വെല്ലുവിളിച്ചു. വഴിയെ വന്ന ചിലര്‍ സിനിമ ഷൂട്ടിംഗാണെന്നു കരുതി കാഴ്ച്ചക്കാരായി നിന്നു. ഇതിനിടെ പരസ്യബോര്‍ഡ് പൊളിക്കാന്‍ ഒരു ജീവനക്കാരന്‍ തുനിഞ്ഞതോടെ ഇയാളെ ആക്രമിക്കാനും സിദിഖ് തുനിഞ്ഞു. മറ്റു ജീവനക്കാര്‍ പിടിച്ചു മാറ്റിയതോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്.

സ്ഥിതിഗതികള്‍ കൈവിട്ടു പോകുമെന്ന് മനസിലാക്കിയ ജീവനക്കാര്‍ പോലീസിനെ വിളിച്ചു. പാഞ്ഞെത്തിയ പോലീസുകാര്‍ സിദിഖിന്റെ കൈയില്‍ നിന്നും ചുറ്റിക പിടിച്ചുവാങ്ങി. സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച പരസ്യബോര്‍ഡ് പോലീസ് സാന്നിധ്യത്തില്‍ പിന്നീട് പൊളിച്ചുമാറ്റുകയും ചെയ്തു. അതേസമയം സിദിഖിന്റെ ഹോട്ടലിനെതിരേ പരാതികളുമായി ചിലര്‍ പോലീസിനെ സമീപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

Related posts