പുറ്റിങ്ങല്‍ ദുരന്തം: ക്ഷേത്രഭാരവാഹികളുടെ ജാമ്യാപേക്ഷ തള്ളി

vediketuu കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ അറസ്റ്റിലായ ക്ഷേത്രഭാരവാഹികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്ഷേത്ര ഭാരവാഹികളുടെയും കരാറുകാരുടേതുമുള്‍പ്പെടെ 38 പേരുടെ ജാമ്യാപേക്ഷയാണു തള്ളിയത്. പരവൂരിലുണ്്ടായത് യാദൃശ്ചിക അപകടമല്ലെന്നും പോലീസ് നിരുത്തരവാദപരമായി പ്രവര്‍ത്തിച്ചതായും ഹര്‍ജി പരിഗണിച്ച ബഞ്ച് വിമര്‍ശനമുന്നയിച്ചു. റിമോട്ട് കണ്‍ട്രോള്‍പോലെയാണ് പോലീസ് പ്രവര്‍ത്തിച്ചതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.ഏപ്രില്‍ 10ന് പുലര്‍ച്ചെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്്ടായ വെടിക്കെട്ട് അപകടത്തില്‍ 110 പേര്‍ക്കു ജീവന്‍ നഷ്ടമായിരുന്നു.

Related posts