പുലിമുരുകനെ വരയിലാക്കി കാര്‍ട്ടൂണിസ്റ്റ് ഷാജി

KTM-PULIMURUGANകോട്ടയം: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രം പുലിമുരുകന്‍ ആദ്യദിനംതന്നെ കാണാനെത്തിയവര്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യുവിന്റെ പുലിവരമേളം ആവേശമായി. കോട്ടയം അഭിലാഷ് തിയറ്ററിന്റെ അങ്കണത്തില്‍ സ്ഥാപിച്ച കാന്‍വാസില്‍ മോഹന്‍ലാലിന്റെ പുലിമുരുകവേഷത്തോടൊപ്പം ആരാധകരെയും ചേര്‍ത്തു തല്‍സമയം വരച്ചാണ് ഷാജി ജനശ്രദ്ധ നേടിയത്. ഫാന്‍സ് അംഗങ്ങള്‍ മാത്രമല്ല, സാധാരണ പ്രേക്ഷകരും വരയില്‍ കുടുങ്ങാന്‍ ഊഴം കാത്തുനിന്നു. അര മണിക്കൂര്‍കൊണ്ട് മുപ്പതോളം ചിത്രങ്ങളാണ് ഷാജി വരച്ചത്.

കേരളത്തിലെ വിവിധ തിയറ്ററുകള്‍ അടുത്ത ഏതാനും ദിവസങ്ങള്‍കൊണ്ട് സന്ദര്‍ശിക്കാനും കഴിയുന്നത്ര ആളുകളുമായി വരബന്ധം സ്ഥാപിക്കാനും തനിക്കു പരിപാടിയുണെ്ടന്ന് അദ്ദേഹം പറഞ്ഞു. രജനികാന്തിന്റെ കബാലി റിലീസിംഗ് ദിവസം പത്തനംതിട്ടയിലെ പ്രമുഖ തിയറ്ററുകളില്‍ തത്സമയ കാര്‍ട്ടൂണ്‍ അവതരിപ്പിച്ച് ഷാജി ജനശ്രദ്ധ നേടിയിരുന്നു.

Related posts