ജീവിതത്തില്‍ നിരവധി തിരിച്ചടികളെ നേരിട്ടു! ഭയപ്പെടാതെ മുന്നോട്ടുതന്നെ പോകും; ആക്രമണത്തിനിരയായ നടിയുടെ ആദ്യ പ്രതികരണം

instafdbhdthജീവിതത്തില്‍ പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്. പ്രതിസന്ധികളെ തരണം ചെയ്യുമെന്ന് കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് നടി ഇക്കാര്യം കുറിച്ചത്. സംഭവിക്കാന്‍ പാടില്ല എന്നു കരുതിയിരുന്ന പലതും സംഭവിച്ചു. ജിവിതത്തിലെ ഉയര്‍ച്ചയും താഴ്ചയും അനുഭവിച്ചെന്നും നടി കുറിച്ചു. ഫെബ്രുവരി പതിനേഴിനാണ് കൊച്ചിയില്‍ കാറില്‍ യുവനടി ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് സിനിമാ മേഖലയില്‍ നിന്നും അല്ലാതെയും നിരവധിയാളുകള്‍ നടിക്ക് പിന്തുണയുമായി എത്തി. സംഭവം ആസൂത്രണം ചെയ്ത മുഖ്യ പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. നടിയുടെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയെന്ന് പറയുന്ന ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനിടെ നടി നായകയായെത്തുന്ന പൃഥ്വിരാജ് ചിത്രം ആദത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ആരംഭിച്ചു. അഭിനയ ജീവിതത്തിലേക്ക് നടി തിരികെ എത്തിയതിനും നിരവധി പേര്‍ പിന്തുണച്ചു.

അതേസമയം, കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നടിയുടെ വീഡിയോകളും ചിത്രങ്ങളും പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് സുനി വെളിപ്പെടുത്തത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. മൊബൈല്‍ വലിച്ചെറിഞ്ഞുവെന്നാണ് സുനി പൊലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും നിര്‍ണ്ണായക തെളിവായ ഫോണ്‍ കണ്ടെത്താനായില്ല. പ്രതികളെ മുഴുവന്‍ കസ്റ്റഡിയില്‍ കിട്ടിയതോടെ മൊബൈല്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സംഭവത്തിലെ പ്രതി മണികണ്ഠനെ മാപ്പുസാക്ഷിയാക്കിയേക്കുമെന്ന് സൂചനയുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്. സംഭഴം നടന്നതായി ഇയാള്‍ വിശദീകരിച്ചാല്‍ പള്‍സര്‍ സുനിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പറയുന്ന മൊബൈള്‍ നശിപ്പിച്ചതിനുള്ള തെളിവു ലഭിച്ചാലും അത് നിര്‍ണ്ണായകമായിരിക്കും. അത് ലഭിക്കാത്തതും അന്വേഷണ സംഘത്തിന് തിരിച്ചടയാണ്.

സുനിയും വിജേഷുമായി തെറ്റിപ്പിരിഞ്ഞ മണികണ്ഠനാണ് ഇരുവരും കോയമ്പത്തൂരില്‍ താമസിച്ചിരുന്ന സ്ഥലത്തെക്കുറിച്ച് വിവരം നല്‍കിയത്. തുടര്‍ന്ന് പൊലീസ് കോയമ്പത്തൂരില്‍ പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷം കോയമ്പത്തൂരില്‍ നിന്നും സുനിയും കൂട്ടാളി വിജേഷും നേരെ എത്തിയത് വാഗമണ്ണിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാഗമണ്ണില്‍ പ്രതികളുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തു. സുനിയും വിജേഷും തങ്ങിയ പ്രദേശത്ത് ഉള്‍പ്പെടെ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇവിടെ നിന്നും നിര്‍ണ്ണായകമെന്നു പറയാന്‍ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം

Related posts