നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും പരിസരങ്ങളിലുമൊക്കെ സൈ്വരവിഹാരം നടത്തുന്ന പൂവാലന്മാരെ പിടികൂടാന്‍ പോലീസ് രംഗത്തിറങ്ങി. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ പലയിടത്തും പൂവാലന്മാരുടെ പ്രത്യക്ഷപ്പെട്ടു. കൂട്ടം കൂടി നിന്ന് പെണ്‍കുട്ടികളോട് അനാവശ്യ കമന്റുകള്‍ പാസാക്കുക, മൊബൈലില്‍ ചിത്രം പകര്‍ത്തുക മുതലായവയാണ് ഇക്കൂട്ടരുടെ പ്രധാന വിനോദങ്ങള്‍. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ്, പരിസരത്തെ ഇടവഴികള്‍, കോണ്‍വെന്റ് റോഡ് എന്നിവിടങ്ങളിലൊക്കെ വഴിയാത്രക്കാര്‍ക്കും തലവേദനയായി പൂവാലന്മാര്‍ മാറിക്കഴിഞ്ഞു. പഠനം പൂര്‍ത്തിയായവരും ഉപേക്ഷിച്ചവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. എന്തായാലും, തുടക്കത്തില്‍ തന്നെ ചിലരെ പിടികൂടുകയും പെറ്റിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.
പൂവാലന്മാര്‍ ജാഗ്രത ; നിങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്
