
പത്തനംതിട്ട: കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയുള്ള പോലീസ് നവീകരണ ഫണ്ടിലെ തിരിമറിയും അഴിമതിയും മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന വന്‍ കൊള്ളയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്നുവന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെയുടെ സമാപന സമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പോലീസിന്റെ പക്കല്‍ നിന്നും തോക്കുംകളും വെടിയുണ്ടകളും നഷ്ടപ്പെട്ട കാര്യം സിഎജി വ്യക്തമാക്കിയിട്ടും അവ നഷ്ടപ്പെട്ടിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. സിഎജി റിപ്പോര്ട്ടിന്മേല് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ള സര്‍ക്കാര്‍ ഇപ്പോളെന്തിനാണ് ഒളിച്ചുകളി നടത്തുന്നത്.
ഇന്ത്യയിലെ ജനങ്ങളുടെ മൗലിക അവാകാശങ്ങളെയും മതപരമായ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്.
രാജ്യം മുഴുവന്‍ ഇതിനെ എതിര്‍ത്തിട്ടും നിയമം പിന്‍വലിക്കുന്നതിന് അവര്‍ തയാറായില്ല. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ ഐക്യവും പൈതൃക മൂല്യങ്ങളും തകര്‍ന്നു. രാജ്യം ഇന്ന് ദുരന്തത്തിലേക്ക് പോകുന്നു.
ആരാധാനാലയങ്ങള്‍ക്കു നേരെ സംഘപരിവാര്‍ ശക്തികളുടെ അക്രമങ്ങള്‍ വര്‍ധിച്ചു. ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുന്നതും മതനിരപേക്ഷ തത്വങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതുമായ ഭരണഘടനയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കുകയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
അടൂര്‍ ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരന് അധ്യക്ഷത വഹിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്, ആന്റോ ആന്റണി എംപി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. ശിവദാസന്‍ നായര്‍, പഴകുളം മധു, മുന്‍ ഡിസിസി പ്രസിഡന്റ് പി.മോഹന്‍ രാജ്, പന്തളം സുധാകരന്, പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, തോപ്പില്‍ ഗോപകുമാര്‍, കാട്ടൂര്‍ അബ്ദുള്‍സലാം, എ.സുരേഷ് കുമാര്‍, റിങ്കു ചെറിയാന്, വെട്ടൂര്‍ ജ്യോതിപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.