വീ​ട്ടാ​വ‍​ശ്യ​ത്തി​ന് പോ​ലും തെ​ങ്ങി​ൽ​ക്ക​യ​റി നാ​ലു തേ​ങ്ങ​യി​ടാ​ൻ ആ​ളെ​ക്കി​ട്ടാ​നി​ല്ല! വീ​ട്ട​മ്മ​മാ​രു​ടെ പ​രാ​തി​ക​ൾ​ക്ക് ഇ​നി ‘ആ​പ്പു’ വ​ഴി പ​രി​ഹാ​രം; ഒ​റ്റ ക്ലി​ക്കി​ൽ തൊ​ഴി​ലാ​ളി റെ​ഡി

ക​ണ്ണൂ​ർ: വീ​ട്ടാ​വ‍​ശ്യ​ത്തി​ന് പോ​ലും തെ​ങ്ങി​ൽ​ക്ക​യ​റി നാ​ലു തേ​ങ്ങ​യി​ടാ​ൻ ആ​ളെ​ക്കി​ട്ടാ​നി​ല്ല. ​കേ​ടാ​യ ഫ്രി​ഡ്ജ് ന​ന്നാ​ക്കാ​ൻ കൊ​ടു​ത്തി​ട്ട് മാ​സ​ങ്ങ​ളാ​യി.

എ​ന്നി​ങ്ങ​നെ​യു​ള്ള വീ​ട്ട​മ്മ​മാ​രു​ടെ പ​രാ​തി​ക​ൾ​ക്ക് ഇ​നി “ആ​പ്പു’ വ​ഴി പ​രി​ഹാ​രം. ഒ​റ്റ ക്ലി​ക്കി​ൽ ഇ​നി അ​നു​യോ​ജ്യ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ വീ​ട്ടി​ലെ​ത്തും.

ഇ​തി​നാ​യി “കേ​ര​ള സ്കി​ൽ ര​ജി​സ്ട്രി’ എ​ന്ന പേ​രി​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് സം​സ്ഥാ​ന വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ്.

ഗാ​ർ​ഹി​ക തൊ​ഴി​ൽ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു കൂ​ടി​യാ​ണ് സ്കി​ൽ ര​ജി​സ്ട്രി​ക്ക് രൂ​പം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

എ​സി,ഫ്രി​ഡ്ജ്,വാ​ഷിം​ഗ് മെ​ഷീ​ൻ, ടി​വി, കം​പ്യൂ​ട്ട​ർ എ​ന്നി​വ​യു​ടെ റി​പ്പ​യ​റിം​ഗ്- സ​ർ​വീ​സ് മു​ത​ൽ കാ​ർ​പ്പെ​ന്‍റ​ർ, പ്ലം​ബ​ർ, ഇ​ല​ക്‌​ട്രീ​ഷ​ൻ,പെ​യി​ന്‍റ​ർ, ഡ്രൈ​വ​ർ,ഗാ​ർ​ഹി​ക തൊ​ഴി​ൽ,ക്ലീ​നിം​ഗ് സ്റ്റാ​ഫ് തു​ട​ങ്ങി തെ​ങ്ങു​ക​യ​റ്റ​ക്കാ​ർ വ​രെ​യു​ണ്ടാ​കും ഈ ​ആ​പ്ലി​ക്കേ​ഷ​നി​ൽ.

ഇ​ത്ത​ര​ത്തി​ൽ വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രു​ടെ സേ​വ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഞൊ​ടി​യി​ട​യി​ൽ ല​ഭ്യ​മാ​ക്കു​ക​യാ​ണ് മൊ​ബൈ​ൽ ര​ജി​സ്ട്രി ല​ക്ഷ്യ​മി​ടു​ന്ന​ത്.

തൊ​ഴി​ൽ ദാ​താ​ക്ക​ൾ​ക്കും വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മൊ​ബൈ​ൽ ആ​പ്പ് സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന​തും ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ വ്യ​ക്തി​ക​ൾ​ക്ക് സ്വ​ന്തം ക​ഴി​വി​ന​നു​സ​രി​ച്ചു​ള്ള തൊ​ഴി​ൽ സാ​ധ്യ​ത ക​ണ്ടെ​ത്താ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കു​മെ​ന്ന​തു​മാ​ണ് സ്കി​ൽ ര​ജി​സ്ട്രി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത.​

ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ കേ​ര​ള സ്കി​ൽ ര​ജി​സ്ട്രി ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സേ​വ​ന ദാ​താ​ക്ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തു​ള്ള ഗ​വ.​ഐ​ടി​ഐ​യി​ലും ക​ണ്ണൂ​ർ പ​ഴ​യ മു​നി​സി​പ്പ​ൽ ബ​സ്‌സ്റ്റാ​ൻഡിന​ടു​ത്തു​ള്ള ആ​ർ​ഐ സെ​ന്‍റ​റി​ലും ബ​ന്ധ​പ്പെ​ടാം.​

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ : 0497 2704588, 8907772500.

Related posts

Leave a Comment