ബോളിവുഡ് താരം എമി ജാക്സണ് പ്രണയത്തിലാണെന്നുള്ള രീതിയില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പ്രചരിപ്പിച്ചവരോട് എമി പരിഹസിക്കുന്ന തരത്തില്‍ പ്രസ്്താവന വരുകയുണ്ടായി. പ്രണയമോ… എനിക്കോ… എന്ന മട്ടിലാണ് എമി ഈ വാര്‍ത്തയോട് പ്രതികരിച്ചത്.
ജീവിതത്തില്‍ രണ്ടേ രണ്ടുപേരോട് മാത്രമേ പ്രണയം തോന്നിയിട്ടുള്ളു. അത് അച്ഛനോടും വളര്‍ത്തുനായ പാബ്ലോയോടുമാണെന്നാണ് എമി പറഞ്ഞത്. ഗായിക ചെറില്‍ കോളിന്റെ മുന്‍ ഭര്‍ത്താവ് ജീന്‍ ഫെര്‍ണാണ്ടസ് വെര്സിനിയുമായി എമി ജാക്സണ് പ്രണയത്തിലായെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ വന്നത്. ഇരുവരും ഒരുമിച്ച് അടുത്തിടെ ലണ്ടനില്‍ വച്ച് കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് കണ്ടതാണ് ഗോസിപ്പുകള്‍ ഉണ്ടായതിന് കാരണം. എന്നാല്‍ ഈ പ്രണയവാര്‍ത്ത തെറ്റാണെന്നാണ് എമി ജാക്സണ് പറയുന്നത്.