ഫറാസ് നീയാണ് ഹീറോ! ഭീകരര്‍ രക്ഷപ്പെടാന്‍ അവസരം നല്കിയിട്ടും ഇന്ത്യക്കാരായ കൂട്ടുകാര്‍ക്കൊപ്പം മരണം വരിച്ചു; ലോകത്തിനു ബംഗ്ലാദേശില്‍ നിന്നൊരു മാതൃക

dhakaഫറാസ് അയാസ് ഹുസൈന്‍. വയസ് 21. വിദ്യാര്‍ഥി. ധാക്കയിലെ ഭീകരരുടെ വെടിവയ്പില്‍ മരിച്ച യുവാവ്. ഇന്നലെ വരെ ഈ ചെറുപ്പക്കാരന്റെ ഐഡന്റിറ്റി ഇതായിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഇവനെ അമര്‍ത്യനാക്കിയിരിക്കുകയാണ്. കൂട്ടുകാരെ മരണത്തിനു വിട്ടുകൊടുത്ത് സ്വന്തം ജീവിതം സുരക്ഷിതനാക്കാതെ മരണത്തിനു കീഴടങ്ങിയ ഫറാസാണ് ഇപ്പോള്‍ ലോകത്തിന്റെ ഹീറോ. എമോറി സര്‍വകലാശാല വിദ്യാര്‍ത്ഥിയാണ് ഫറാസ്. ധാക്കയിലെ റെസ്‌റ്റോറന്റില്‍ അതിക്രമിച്ചു കയറിയ തീവ്രവാദികള്‍ ഫറാസിനോട് രക്ഷപ്പെട്ടോളാന്‍ പറഞ്ഞതാണ്. എന്നാല്‍ അവിടെ നിന്ന് ഒറ്റയ്ക്ക് രക്ഷപ്പെടാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല. തന്റെ കൂട്ടൂകാര്‍ അവിടെ തോക്കിന്‍മുനയില്‍ നില്‍ക്കുമ്പോ താന്‍ മാത്രം രക്ഷപ്പെടുന്നില്ല എന്നായിരുന്നു ഫറാസിന്റെ തീരുമാനം. അതു കൊണ്ടാണ് ഇന്ത്യന്‍ വംശജ താരിഷി ജെയിനോടൊപ്പം അവനും മരിച്ചു വീണത്.

ഫറാസ് ഒരു ബംഗ്ലാദേശി മുസ്ലിം ആണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് വെറുതെ വിടാന്‍ തീവ്രവാദികള്‍ തീരുമാനിച്ചത്. എന്നാല്‍ തന്റെ സൃഹൃത്തുക്കളെ വിടാതെ താന്‍ മാത്രം പോവില്ലെന്നായിരുന്നു അവന്റെ മറുപടി. ഹൊസൈന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനും നല്ല ബാഡ്മിന്റണ്‍ കളിക്കാരനുമായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. താരിഷിയോടൊപ്പം കളിച്ച് അവര്‍ക്ക് സമ്മാനങ്ങളും കിട്ടിയിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. കൂട്ടുകാര്‍ക്ക് കിട്ടാത്ത ഒരു ആനുകൂല്യവും തനിക്ക് വേണ്ടെന്ന് തീരുമാനിച്ച ഫറാസ് ലോകത്തിന് തന്നെ മാതൃകയാക്കാനുള്ള വ്യക്തിയാണ്.

കൂട്ടുകാരെ കൂടാതെ കഫേ വിടില്ലെന്ന് ഭീകരരോട് ഒരു ബംഗ്ലാദേശി യുവാവ് പറഞ്ഞതായി എന്റെ മരുമകള്‍ എന്നോട്ു പറഞ്ഞു. പക്ഷേ അവന്‍ വഴങ്ങിയില്ല- കഫേയില്‍നിന്നു രക്ഷപ്പെട്ട ഒരാളുടെ വാക്കുകള്‍.

Related posts