മാന്നാർ: കേരളത്തിൽ വർഗീയത പറഞ്ഞ് വേരുറപ്പിക്കാൻ ബിജെ പി ശ്രമിക്കുകയാണന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മാന്നാറിൽ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും അടുത്ത തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്നാണ് ബിജെപി പറയുന്നത്. എത്ര തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാലും ബിജെപി കേരളം പിടിക്കില്ല. ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടർ മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തതാണെന്നാണ് പഠിപ്പിക്കുന്നത്.
വിശ്വാസികൾ വർഗീയവാദികളല്ലെന്നും സിപിഎമ്മിൽ ബഹുഭൂരിപക്ഷവും വിശ്വാസികളാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സിപിഎം ഏരിയ സെക്രട്ടറി പി.എൻ. ശെൽവരാജ് അധ്യക്ഷനായിരുന്നു. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി.
എ. മഹേന്ദ്രൻ, എം.എച്ച്. റഷീദ്, ആർ. രാജേഷ്, പുഷ്പലത മധു, എം. ശശികുമാർ, ബി.കെ. പ്രസാദ്, അഡ്വ. സുരേഷ് മത്തായി എന്നിവർ പ്രസംഗിച്ചു.

