ഫാമിലെ 250 ഓളം കോഴികളെ അജ്ഞാത ജീവി കടിച്ചുകൊന്നു

knr-kozhiകേളകം: വെണ്ടെക്കുംച്ചാല്‍ പനയ്ക്കപതാലില്‍ അനീഷിന്റെ ഫാമിലെ 250 ഓളം കോഴികളെ അജ്ഞാത ജീവി കടിച്ചുകൊന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണു കോഴികളെ കൊന്നത്.  തിങ്കളാഴ്ചയായിരുന്നു അജ്ഞാതജീവിയുടെ ആദ്യ ആക്രമണം. കോഴികള്‍ ബഹളം വയ്ക്കുന്നതു കേട്ട് ഫാമിലെത്തി പരിശോധിച്ചപ്പോള്‍ കോഴികള്‍ ചത്തു കിടക്കുന്നതു കാണുകയായിരുന്നു. കുറക്കന് സമാനമായ ജീവി ഓടിപ്പോകുന്നതു കണ്ടതായും പറയുന്നു.  ഇന്നലെ രാത്രി വീട്ടുകാര്‍ ഫാമില്‍ കാവല്‍ കിടന്നെങ്കിലും പുലര്‍ച്ചെയോടെത്തിയ ജീവി കൂട് പൊളിച്ച് അകത്ത് കടന്ന് 30 ഓളം കോഴികളെ കൂടി കടിച്ചു കൊന്നു. വീട്ടുകാര്‍ ബഹളം വച്ചാണ് ജീവിയെ ഓടിച്ചത്. 20,000 രൂപയോളം നഷ്ടമുണ്ടായതായി അനീഷ് പറഞ്ഞു. പ്രദേശത്ത് തെരുവുനായ്ക്കളുടെയും കുറുക്കന്റെയും ശല്യം രൂക്ഷമാണ്

Related posts