മതസ്പര്‍ദ വളര്‍ത്തുന്ന പ്രസംഗം! ശശികല ടീച്ചര്‍ക്കെതിരെ കേസ്; തെളിവായി യുട്യൂബില്‍ നിന്നു ഡൗണ്‍ലോഡു ചെയ്ത പ്രസംഗത്തിന്റെ വീഡിയോയും

Sasikalaകാഞ്ഞങ്ങാട്: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാസര്‍ഗോഡ് ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംസ്ഥാനത്ത് മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ ശശികല ടീച്ചര്‍ (ശശികല വിജയകുമാര്‍) പ്രസംഗിച്ചെന്നാരോപിച്ചായിരുന്നു പരാതി നല്‍കിയത്.

യു ട്യൂബില്‍ നിന്നു ഡൗണ്‍ലോഡു ചെയ്ത ഇവരുടെ പ്രസംഗം അടങ്ങിയ സിഡികളും തെളിവായി പോലീസില്‍ നല്‍കിയിരുന്നു. ഹൊസ്ദുര്‍ഗിലെ സിഎസ് അസോസിയേറ്റ്‌സിലെ നോട്ടറി സി.ഷുക്കൂര്‍ എന്ന പേരിലാണ് പബ്ലിക് പ്രോസിക്ക്യൂട്ടര്‍ പരാതി നല്‍കിയത്.

Related posts