ന്യൂഡല്‍ഹി: മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ കരട് വിജ്ഞാപനം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് പുറത്തിറക്കിയത്. ക്ലോറല്‍ ഹൈഡ്രേറ്റ്, അമോണിയം ക്ലോറൈഡ് തുടങ്ങിയവ മദ്യത്തില്‍ ഒരു തരത്തിലും ഉള്‍പ്പെടത്തരുതെന്ന് കരട് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. മദ്യം എങ്ങനെ നിര്‍മിക്കണം, എത്ര വര്‍ഷം സൂക്ഷിക്കാം, തുടങ്ങിയ കാര്യങ്ങളും ഇതില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി നിയമം കൊണ്ടുവരുന്നത്.
മദ്യം വിപണന കേന്ദ്രത്തില്‍ എത്തിക്കുന്നതിനും കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്്ട്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇക്കഴിഞ്ഞ ജൂണില്‍ തയ്യാറാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കൈമാറിയിരുന്നു.