മലയാളികളുടെ ഐഎസ് ബന്ധം: ഗൗരവമായി കാണുമെന്നു മുഖ്യമന്ത്രി, സ്ഥിരീകരണമായില്ലെന്നു ഡിജിപി

Pinarayiകൊച്ചി: കാസര്‍ഗോഡ്, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നു വിദേശത്തേക്കുപോയി കാണാതായ കുടുംബങ്ങളില്‍ ചിലര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന കാര്യത്തില്‍ സ്ഥീരീകരണം ലഭിച്ചിട്ടില്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കാണാതായെന്നു മാത്രമാണ് ഇപ്പോള്‍ വിവരമുള്ളത്. ഇതു സംബന്ധിച്ചു പോലീസ് പരിശോധിച്ചുവരികയാണ്.

ഇവര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന തരത്തില്‍ കുടുംബാംഗങ്ങളുടെ പരാതി പോലീസിനു ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തതയില്ലാതെ വിവാദമുണ്ടാക്കരുതെന്നും ഡിജിപി പറഞ്ഞു. അതേസമയം മലയാളികള്‍ എഎസില്‍ ചേര്‍ന്നുവെന്ന വിവരത്തെ ഗൗരവമായാണു കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജിഷ വധക്കേസില്‍ ആദ്യത്തെ അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ പാളിച്ചയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related posts