
സ്വന്തംലേഖകന്‍
കോഴിക്കോട്: കോഴിക്കോട് വിമാനതാവളത്തില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയ മൂന്നുകോടി രൂപ വിലവരുന്ന സ്വര്‍ണം കടത്തിയതിന് പിന്നില്‍ കൊടുവള്ളി സംഘമെന്ന് സൂചന.
കൊടുവള്ളിയിലേക്കാണ് സ്വര്‍ണം കൊണ്ടുവന്നതെന്നും മറ്റു വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു.
ഒരേ സംഘത്തിന് വേണ്ടി മൂന്നിലേറെ കാരിയര്‍മാര്‍ ശനിയാഴ്ച സ്വര്‍ണം എത്തിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ ഇതില്‍ ഒരാളെ മാത്രമാണ് പിടികൂടാനായത്. മറ്റുള്ളവര്‍ സ്വര്‍ണം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ കൊടുവള്ളിയും കോഴിക്കോട് നഗരം കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കള്ളക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെ്ന് ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു.
ശനിയാഴ്ചയാണ് കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്ന് ഡിആര്‍ഐ സ്വര്‍ണം പിടികൂടിയത്. അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരനായ മലപ്പുറം സ്വദേശിയായ സാജിര്മോനെ പരിശോധിച്ചപ്പോള്‍ 2,02,18,230 രൂപ വിലവരുന്ന സ്വര്‍ണം കണ്ടെത്തുകയായിരുന്നു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്.
എന്നാല്‍ ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന കാര്യം സാജിര്മോന് അറിയില്ല. ദുബായില്‍ നിന്ന് വിമാനത്തില്‍ സാജിര്‍ പുറപ്പെടും മുമ്പ് ഒരാള്‍ മൊബൈലില്‍ ഫോട്ടോ എടുത്തിരുന്നു.
കരിപ്പൂര്‍ വിമാനതാവളത്തിന് പുറത്ത് ആളുകളുണ്ടാവുമെന്നും അവര്‍ അന്വേഷിച്ചുവരുമ്പോള്‍ സ്വര്‍ണം നല്‍കണമെന്നുമായിരുന്നു സാജിറിന് ലഭിച്ച നിര്‍ദേശം.
ആദ്യമായാണ് സാജിര്‍ വിദേശത്ത് നിന്ന് സ്വര്‍ണം കൊണ്ടുവരുന്നത്. വിമാനമിറങ്ങിയ സാജിര്‍ പുറത്തേക്ക് വരുന്നതിനിടെയാണ് ഡിആര്‍ഐ സംഘം പരിശോധിച്ചത്.
സാജിറിന്റെ ഫോട്ടോ കരിപ്പൂര്‍ വിമാനതാവളത്തിന് പുറത്ത് കാത്തിരുന്നവര്‍ക്ക് ദുബായില്‍ നിന്നുള്ളവര്‍ അയച്ചു കൊടുത്തിരുന്നു. സാജിര്‍ വിമാനതാവളത്തിന് പുറത്തെത്തിയാല്‍ ഉടന്‍ സ്വര്‍ണം വാങ്ങി രക്ഷപ്പെടാനായിരുന്ന ഇവരുടെ തീരുമാനം.
സാജിറിന് പുറമേ മൂന്നുപേര്‍ കൂടി സ്വര്‍ണവുമായി ഇതേ വിമാനത്തില്‍ എത്തിയിട്ടുണ്ടെന്നായിരുന്നു ഡിആര്‍ഐയ്ക്ക് ലഭിച്ച വിവരം.
എന്നാല്‍ മറ്റുള്ള യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് എമിഗ്രേഷന്‍ ഹാളിലെ ടോയ്ലറ്റില് പരിശോധന നടത്തിയപ്പോഴാണ് 1,00,38,480 രൂപ മൂല്യമുള്ള സ്വര്‍ണം ലഭിച്ചത്.
സാജിറിന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും ടോയ്ലറ്റില് നിന്ന് കണ്ടെത്തിയ സ്വര്‍ണം ഒരേസംഘത്തിനുവേണ്ടി കൊണ്ടുവന്നതാണെന്ന് ഡിആര്്െഎ വ്യക്തമാക്കി. പരിശോധന നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കാരിയര്‍മാര്‍ സ്വര്‍ണം ഉപേക്ഷിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ചിലസംഘങ്ങളെ സംശയിക്കുന്നതായും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ഡിആര്്െഎ അധികൃതര്‍ അറിയിച്ചു.