നേ​ന്ത്ര​ക്കാ​യ വി​ല​യി​ടി​വ്; ക​ർ​ഷ​ക​ർ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ; കിലോയ്ക്ക് 22 രൂപമാത്രം

ചേ​രാ​ന​ല്ലൂ​ർ: നേ​ന്ത്ര​ക്കാ​യ വി​പ​ണി​യി​ലെ വ​ൻ വി​ല​യി​ടി​വ് വാ​ഴ​ക​ർ​ഷ​ക​രെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നേ​ന്ത്ര​ക്കാ​യ​യ്‌​ക്ക് ഇ​പ്പോ​ൾ വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന വി​ല കി​ലോ​യ്ക്ക് 22 മു​ത​ൽ 26 രൂ​പ വ​രെ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം സ്വാ​ശ്ര​യ ക​ർ​ഷ​ക വി​പ​ണി​ക​ളി​ൽ​നി​ന്നു ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ച തു​ക​യാ​ണി​ത്.

കഴിഞ്ഞയാഴ്ച 28 രൂപയും കഴിഞ്ഞവർഷം അവസാനം 40 രൂപയും വിലയുണ്ടായിരുന്നു. കൃ​ഷി ചെ​യ്യു​ന്പോ​ൾ വാ​ഴ ഒ​ന്നി​ന് 250 രൂ​പ​യോ​ളം ചെ​ല​വ് വ​രും. വി​ള​വെ​ടു​ത്തു​ക​ഴി​യു​ന്പോ​ൾ ക​ർ​ഷ​ക​ന് ഇ​പ്പോ​ൾ വി​പ​ണി​യി​ൽ കി​ട്ടു​ന്ന​ത് 150 രൂ​പ​യോ​ള​മാ​ണ്.

ഉ​ത്പാ​ദ​നം കൂ​ടി​യ​തും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽനി​ന്നു നേ​ന്ത്ര​ക്കാ​യ വി​പ​ണി​ക​ളി​ൽ സു​ല​ഭ​മാ​യി എ​ത്താ​ൻ തു​ട​ങ്ങി​യ​തു​മാ​ണ് നേ​ന്ത്ര​ക്കാ​യ​യ്‌​ക്ക് ഇ​ത്ര​യേ​റെ വി​ല​യി​ടി​യാ​ൻ കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

കാ​ർ​ഷി​ക മേ​ഖ​ല​യാ​യ കൂ​വ​പ്പ​ടി, ഒ​ക്ക​ൽ, വേ​ങ്ങൂ​ർ, മു​ട​ക്ക​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ർ​ഷ​ക​ർ ഇ​തു​മൂ​ലം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്.

ബാ​ങ്കു​ക​ളി​ലും സൊ​സൈ​റ്റി​ക​ളി​ലുംനി​ന്നു വാ​യ്പ എ​ടു​ത്താ​ണ് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​ർ​ക​രും കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും സ്വ​ന്തം ഭൂ​മി​യി​ല്ലാ​ത്ത​വ​രാ​ണ്. ഇ​വ​ർ ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

ഇ​വ​രെ സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന വി​ല​യി​ടി​വ് താ​ങ്ങാ​വു​ന്ന​തി​ൽ അ​പ്പു​റ​ത്താ​ണ്. പ്ര​ശ്ന​ത്തി​ന് പരി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment