മേക്കപ്പില്ലാതെ എന്തു പ്രസവം…. ലേബര്‍ റൂമില്‍ വരെയായി മേക്കപ്പ്

beauty1പൊതുവേ സൗന്ദര്യബോധം കൂടുതലുള്ളവരാണു സ്ത്രീകള്‍. സൗന്ദര്യവര്‍ധനവിനായി എത്ര മണിക്കൂര്‍ വേണമെങ്കിലും ബ്യൂട്ടിപാര്‍ലറുകളില്‍ ചെലവഴിക്കുന്നതിനു സ്ത്രീകള്‍ക്കു യാതൊരു മടിയുമില്ല. പണ്്ട് ബ്യൂട്ടിപാര്‍ലറുകളിലും വീടുകളിലുമൊക്കെയാണു മേക്കപ്പ് നടത്തിയിരുന്നതെങ്കില്‍ ന്യൂജന്‍ കാലത്തെ സ്ത്രീകള്‍ ലേബര്‍ റൂമിലേക്കും മേക്കപ്പ് മാറ്റിയിരിക്കുകയാണ്.

ന്യൂയോര്‍ക്കിലുള്ള അലാഹ മജീദാണു ലേബര്‍ റൂമിലെ കിടക്കയില്‍ കിടന്നു മേക്കപ്പ് ചെയ്തത്. പ്രസവ വേദന അറിയാതിരിക്കുന്നതിനു വേണ്ടിയാണു ലേബര്‍ റൂമില്‍വച്ചു മേക്കപ്പ് ചെയ്തതെന്ന് പ്രഫഷണല്‍ ബ്യുട്ടിഷന്‍ കൂടിയായ അലാഹ പറയുന്നു. ഫെബ്രുവരി 15-നായിരുന്നു സംഭവം. തന്റെ മകള്‍ സോഫിയ ആലിയയെ സ്വാഗതം ചെയ്യാന്‍ കൂടിയായിരുന്നു മേക്കപ്പെന്നും അലാഹ പിന്നീട് പറഞ്ഞു.

ആശുപത്രിയിലേക്കു പോന്നപ്പോള്‍ തനിക്കു ഏറ്റവും ഇഷ്ടമുള്ള ഒന്നു രണ്ടു മേക്കപ്പ് സാധനങ്ങള്‍ മാത്രമാണു കൊണ്ടുവന്നത്. എന്നാല്‍ അലാഹയുടെ അമ്മ പിന്നീട് നിരവധി മേക്കപ്പ് വസ്തുക്കള്‍ ആശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു. ഇതില്‍ മിങ്ക് ഐലാഷ്, കൗണ്ടറിംഗ് കിറ്റ് ലിക്വിഡ് ലിപ്സ്റ്റിക്ക്, മേക്കപ്പ് ബ്രഷ് തുടങ്ങിയവയുണ്ടായിരുന്നു. ആശുപത്രിക്കിടക്കയില്‍ കിടന്നു മേക്കപ്പു ചെയ്യാന്‍ ഭര്‍ത്താവ് സഹായിച്ചുവെന്നും അലാഹ പറഞ്ഞു. മേക്കപ്പിന്റെ ചിത്രങ്ങള്‍ അലാഹ പിന്നീട് ഇന്‍സ്റ്റാഗ്രമാല്‍ ഷെയര്‍ ചെയ്തു.

beauty

Related posts