മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

ktm-mobile-towerഉദയനാപുരം: പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പടിഞ്ഞാറേക്കരയില്‍ മൊബൈല്‍ടവര്‍ സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. പഞ്ചായത്ത് ഭരണസമിതിയുടെ അനുമതിയില്ലാതെയാണ് സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ടവര്‍ സ്ഥാപിക്കുന്ന സ്ഥലത്തിന്റെ 15 മീറ്റര്‍ സമീപത്തായി വീടുകളുണ്ട്. ഇതിനു പുറമേ സമീപ പുരയിടങ്ങളില്‍ വീടുകള്‍, ക്ഷേത്രം, സ്കൂള്‍ തുടങ്ങിയവയുമുണ്ട്. ജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി, മെംബര്‍മാരായ സുലോചന പ്രഭാകരന്‍, പി.എസ്.മോഹനന്‍, ജമീല നടരാജന്‍, ദിവാകരന്‍ മാസ്റ്റര്‍, സി.അജിത്ത്, പി.ഡി.രാജന്‍, ഗിരിജാദേവി, രമ രമേശന്‍, ടി.ടി.സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts