ലണ്ടന്‍: യുകെയില്‍ പുതുതായെത്തിയ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ എണ്ണത്തില്‍ പതിമൂന്നു ലക്ഷത്തിന്റെ വര്‍ധന.
എന്നാല്‍, ഇതു സംബന്ധിച്ച ശരിയായ കണക്കുകള്‍ അധികൃതര്‍ മറച്ചുവയ്ക്കുകയാണെന്നും ആരോപണമുയരുന്നു. നാഷണല്‍ ഇന്‍ഷ്വറന്‍സിന്റെ പക്കല്‍ കൃത്യമായ കണക്കുണ്ടടങ്കിലും പുറത്തുവിടാന്‍ അനുമതിയില്ല.
പ്രതീക്ഷിച്ചതിലേറെ യൂറോപ്യന്‍ പൗരന്‍മാര്‍ യുകെയിലേക്കു കുടിയേറിയിട്ടുണ്ടടന്നാണ് സൂചനകള്‍. ഇതു സ്ഥിരീകരിക്കപ്പെട്ടാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഭയന്നാണ് സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നതെന്നും ആരോപണം.
2020നു ശേഷം യൂറോപ്യന്‍ യൂണിയനില്‍നിന്ന് 904,000 പേര്‍ യുകെയിലെത്തിയതായാണ് സര്‍ക്കാര്‍ പുറത്തു പറയുന്ന കണക്ക്. എന്നാല്‍, 22 ലക്ഷം യൂറോപ്യന്‍മാര്‍ക്ക് ഇന്‍ഷ്വറന്‍സ് നല്‍കിയിട്ടുമുണ്ട്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍