വടകര: കെട്ടിടം പണിക്കിടെ വീണ് പരിക്കേറ്റ യുവാവ്് ചികിത്സയിലെ പിഴവുമൂലം ശരീരം തളര്‍ന്ന് കിടപ്പിലായ സംഭവത്തില്‍ വടകര സീയം ഹോസ്പിറ്റലിനെതിരെ ബഹുജനപ്രക്ഷോഭം. ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരി ചാലുപറമ്പത്ത് വിനീഷാണ് രണ്ടുനില കെട്ടിടത്തില്‍ നി്ന്നും വീണ് പരിക്കുപറ്റി സി.എം ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സ നടത്തിയ ഡോക്ടര്‍ പരിക്കില്ലാത്ത ഭാഗത്തെ എക്സറേ എടുക്കുകയും രോഗിയുടെ നട്ടെല്ലിനേറ്റ പരിക്ക് ശ്രദ്ധിക്കാതിരിക്കുകയും ചെയ്തെന്നാണ് പരാതി. ഇതുമൂലം വിനീഷ് ശരീരം തളര്‍ന്നു കിടപ്പാണ്.
മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയപ്പോഴാണ് സംഭവത്തിനു കാരണം ചികിത്സയിലെ പിഴവാണെന്ന്്് കണ്ടെത്തിയത്. ഇതിനെതുടര്‍ന്ന് ഡോക്ടര്‍ ചികിത്സ ചെലവ് എടുക്കാമെന്ന്് ബന്ധുക്കളെ അറിയിച്ചെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ആശുപത്രി മാനേജ്മെന്റും ഡോക്ടറും വിനീഷിന്റെ ചികിത്സ ചെലവ് വഹിക്കണമെന്നും പ്രശ്നരിഹാം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ബഹുജനപ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. പരിഹാരം ഉണ്ടായില്ലെങ്കില്‍ ആശുപത്രിക്കുമുന്നില്‍ സത്യാഗ്രഹമിരിക്കുന്നതടക്കമുള്ള പ്രക്ഷോഭങ്ങളിലേക്ക് പോകുമെന്ന്്് മാര്‍ച്ചില്‍ സംസാരിച്ചവര്‍ മുന്നറിയിപ്പു നല്കി.
സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ചോറോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എം. അസീസ് അധ്യക്ഷത വഹിച്ചു. എന്‍. വേണു, കെ.എം. വാസു, സതീശന് കുരിയാടി, ഹാഷിം കാളംകുളം, പ്രസാദ് വിലങ്ങില്‍, ആര്. സത്യനാഥന്, ഇ. ശ്രീധരന്, അബ്ദുള്‍ റഊഫ്, നിധിന് എന്‍., പി. ലിസി, ശ്യാം പി., രജി സി.എം. എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ.കെ. സദാശിവന് സ്വാഗതം പറഞ്ഞു.