പൊ​​ന്നിൽ നീന്തി കുളിച്ച് സ​​ജ​​ൻ

തി​​രു​​വ​​ന​​ന്ത​​പു​​രം: തൊ​​ട്ട​​തെ​​ല്ലാം പൊ​​ന്നാ​​ക്കി സ​​ജ​​ൻ. ആ ​​പൊ​​ന്നു​ക​ൾ​ക്കു റി​​ക്കാ​​ർ​​ഡി​​ന്‍റെ തി​​ള​​ക്ക​​വും. ദേ​​ശീ​​യ നീ​​ന്ത​​ൽ മ​​ത്സ​​ര​​ത്തി​​ന്‍റെ മൂ​​ന്നാം ദി​​നം ഇ​​ര​​ട്ട​​റി​​ക്കാ​​ർ​​ഡു​​മാ​​യി സ​​ജ​​ൻ പ്ര​​കാ​​ശ് കേ​​ര​​ള​​ത്തി​​ന് സ​​മ്മാ​​നി​​ച്ച​​ത് ര​​ണ്ടു സ്വ​​ർ​​ണം. മൂ​​ന്നു ദി​​നം പി​​ന്നി​​ട്ട​​പ്പോ​​ൾ സ​​ജ​​ന്‍റെ സ​​ന്പാ​​ദ്യം നാ​​ലു സ്വ​​ർ​​ണം. ഈ ​​നാ​​ലു സ്വ​​ർ​​ണ​​ത്തി​​നും റി​​ക്കാ​​ർ​​ഡി​​ന്‍റെ അ​​ക​​ന്പ​​ടി​​യും.

ട്രി​​പ്പി​​ൾ സ്വ​​ർ​​ണ​​ത്തി​​ന് അ​​ർ​​ഹ​​യാ​​യ ദി​​ല്ലി​​യു​​ടെ വ​​നി​​താ താ​​രം റി​​ച്ച മി​​ശ്ര​​യും ഇ​​ന്ന​​ലെ പി​​ര​​പ്പ​​ൻ​​കോ​​ട് മി​​ന്നും പ്ര​​ക​​ട​​നം ന​​ട​​ത്തി. ദേ​​ശീ​​യ നീ​​ന്ത​​ൽ മ​​ത്സ​​ര​​ത്തി​​ന്‍റെ മൂ​​ന്നാം ദി​​നം നാ​​ലാം റി​​ക്കാ​​ർ​​ഡോ​​ടെ​​യാ​​ണ് കേ​​ര​​ള​​ത്തി​​നുവേ​​ണ്ടി ഇ​​ടു​​ക്കി​​ക്കാ​​ര​​നാ​​യ സ​​ജ​​ൻ പ്ര​​കാ​​ശ് സ്വ​​ർ​​ണ​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. 400 മീ​​റ്റ​​ർ ഫ്രീ ​​സ്റ്റൈ​​ലി​​ൽ മൂ​​ന്നു മി​​നി​​റ്റ് 54. 93 സെ​​ക്ക​​ൻ​​ഡി​​ൽ സ​​ജ​​ൻ ഫി​​നി​​ഷിം​​ഗ് ലൈ​​ൻ തൊ​​ട്ട​​പ്പോ​​ൾ മാ​​ഞ്ഞു​​പോ​​യ​​ത് മ​​ഹാ​​രാ​ഷ്‌​ട്ര​യു​​ടെ സൗ​​ര​​വ് സാം​​ങ് വാ​​ക്ക​​ർ സ്ഥാ​​പി​​ച്ച മൂ​​ന്നു​​ മി​​നി​​റ്റ് 56.17 എ​​ന്ന സ​​മ​​യം.

നി​​ല​​വി​​ലെ റി​​ക്കാ​​ർ​​ഡ് ജേ​​താ​​വ് ഈ ​​ഇ​​ന​​ത്തി​​ൽ മ​​ത്സ​​രി​​ക്കാ​​നി​​റ​​ങ്ങി​​യെ​​ങ്കി​​ലും നാ​​ലാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ. തൊ​​ട്ടു​​പി​​ന്നാ​​ലെ ന​​ട​​ന്ന പു​​രു​​ഷ​​ൻ​​മാ​​രു​​ടെ 100 മീ​​റ്റ​​ർ ബ​​ട്ട​​ർ​​ഫ്ളൈ​​യി​​ലും സ്വ​​ന്തം പേ​​രി​​ലു​​ള്ള റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി​​യാ​​ണ് സ​​ജ​​ൻ സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 0.53.46 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്ത​​പ്പോ​​ൾ വ​​ഴി​​മാ​​റി​​യ​​ത് സ​​ജ​​ൻ ത​​ന്നെ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഭോ​​പ്പാ​​ലി​​ൽ സ്ഥാ​​പി​​ച്ച 0.53.83 എ​​ന്ന​​സ​​മ​​യം.

മീ​​റ്റി​​ന്‍റെ ആ​​ദ്യ​​ദി​നം 200 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ൽ, മെ​​ഡ്‌​ലേ എ​​ന്നി​​വ​​യി​​ൽ സ​​ജ​​ൻ റി​​ക്കാ​​ർ​​ഡോ​​ടെ സ്വ​​ർ​​ണം നേ​​ടി​​യി​​രു​​ന്നു. ഇതോടെ മീ​​റ്റി​​ന്‍റെ താ​​രം സ​​ജ​​നാ​​യി. കേ​​ര​​ളം സ്വ​​ന്ത​​മാ​​ക്കി​​യ നാ​​ലു സ്വ​​ർ​​ണ​​വും സ​​മ്മാ​​നി​​ച്ച​​ത് സ​​ജ​​നാ​ണ്. മീ​റ്റി​​ൽ ഇ​​ന്ന​​ലെ ആ​​കെ നാ​​ലു റി​​ക്കാ​​ർ​​ഡു​​ക​​ൾ കു​​റി​​ക്ക​​പ്പെ​​ട്ടു.

200, 400 മെ​​ഡ്‌​ലേ​​ക​​ളി​​ൽ സ്വർണം നേടിയ റി​​ച്ച​​ഇന്നലെ 500 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ലി​​ൽ 17 മി​​നി​​റ്റ് 41.76 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്ത് ഒന്നാമതെത്തി. സെ​​ക്ക​​ൻ​​ഡു​​ക​​ളു​​ടെ വ്യ​ത്യാ​​സ​​ത്തി​​ലാ​​ണ് ഈ ​​ഇ​​ന​​ത്തി​​ൽ റി​​ച്ച​​യ്ക്ക് റി​​ക്കാ​​ർ​​ഡ് ന​​ഷ്ട​​മാ​​യ​​ത്. ക​​ർ​​ണാ​​ട​​ക​​യു​​ടെ വി.​ ​മാ​​ള​​വി​​ക ഈ​യി​ന​​ത്തി​​ൽ സ്ഥാ​​പി​​ച്ച 17 മി​​നി​​റ്റ് 39.16 സെ​​ക്ക​​ൻ​​ഡാ​​ണ് നി​​ല​​വി​​ലെ റി​​ക്കാ​​ർ​​ഡ്. റി​​ക്കാ​​ർ​​ഡ് മ​​റി​​ക​​ട​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ലെ​​ങ്കി​​ലും സു​​വ​​ർ​​ണ​​നേ​​ട്ടം കൈ​​വ​​രി​​ക്കാ​​ൻ സാ​​ധി​​ച്ച​​ത് അ​​ഭി​​മാ​​ന​​ക​​ര​​മെ​​ന്നു റി​​ച്ച പ​റ​ഞ്ഞു.

പു​​രു​​ഷ​​ൻ​​മാ​​രു​​ടെ 200 മീ​​റ്റ​​ർ ബാ​​ക്സ്ട്രോ​​ക്കി​​ൽ റി​​ക്കാ​​ർ​​ഡോ​​ടെ ക​​ർ​​ണാ​​ട​​ക​​യു​​ടെ ശ്രീ​​ഹ​​രി ന​​ട​​രാ​​ജ​​ൻ സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ട് മി​​നി​​റ്റ് 02.37 സെ​​ക്ക​​ൻ​​ഡി​​ൽ ശ്രീ​​ഹ​​രി ഫി​​നി​​ഷ് ചെ​​യ്ത​​പ്പോ​​ൾ വ​​ഴി​​മാ​​റി​​യ​​ത് ശ്രീ​​ഹ​​രി ത​​ന്നെ 2017 ൽ ​​സ്ഥാ​​പി​​ച്ച ര​​ണ്ടു​​മി​​നി​​റ്റ് 03.89 എ​​ന്ന സ​​മ​​യം. ക​​ഴി​​ഞ്ഞ മാ​​സം ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ നീ​​ന്തി​​യെ​​ത്തി​​യ സ​​മ​​യ​​ത്തേ​​ക്കാ​​ൾ മി​​ക​​ച്ച പ്ര​​ക​​ട​​നം ശ്രീ​​ഹ​​രി​​ക്ക് പി​​ര​​പ്പ​​ൻ​​കോ​​ട് കാ​​ഴ്ച്ച​​വെ​​യ്ക്കാ​​ൻ സാ​​ധി​​ച്ചു. 50 മീ​​റ്റ​​ർ ബാ​​ക് സ്ട്രോ​​ക്കി​​ലും ഈ ​​ക​​ർ​​ണാ​​ട​​ക​​ക്കാ​​ര​​ൻ റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ഇ​​തോ​​ടെ ഇ​​ര​​ട്ട സ്വ​​ർ​​ണ​​ത്തി​​നും ഉ​​ട​​മ​​യാ​​യി.

വ​​നി​​ത​​ക​​ളു​​ടെ 200 മീ​​റ്റ​​ർ ബാ​​ക്സ്ട്രോ​​ക്കി​​ൽ ഗു​​ജ​​റാ​​ത്തി​​ന്‍റെ മാ​​നാ പ​​ട്ടേ​​ൽ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ വി​​ജ​​യ​​മാ​​ണ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. തു​​ട​​ക്കം മു​​ത​​ൽ വ്യ​​ക്ത​​മാ​​യ ആ​​ധി​​പ​​ത്യ​​ത്തോ​​ടെ​​യാ​​ണ് മാ​​നാ സു​​വ​​ർ​​ണ​​കു​​തി​​പ്പ് ന​​ട​​ത്തി​​യ​​ത്.

ര​​ണ്ടു മി​​നി​​റ്റ് 20. 42 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് മാ​​നാ ഫി​​നി​​ഷ് ചെ​​യ്ത​​ത്.​​ഇ​​തോ​​ടെ മീ​​റ്റി​​ൽ ഈ ​​ഗു​​ജ​​റാ​​ത്തു​​കാ​​രി​​യു​​ടെ സു​​വ​​ർ​​ണ​​നേ​​ട്ടം ര​​ണ്ടാ​​യി. 100 മീ​​റ്റ​​ർ ബ​​ട്ട​​ർ​​ഫ്ളൈ​​യി​​ൽ വ​​നി​​ത​​ക​​ളി​​ൽ സ്വി​​മ്മിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ തൃ​​ഷാ ക​​ർ​​ഹ​​നീ​​ഷ് ഒ​​രു​​ മി​​നി​​റ്റ് 03.62 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നിഷ് ചെ​​യ്ത് സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. 50 ​​മീ​​റ്റ​​ർ ബ​​ട്ട​​ർ​​ഫ്ളൈ​​യി​​ൽ 26.92 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്ത് സ്വി​​മ്മിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ ക​​നി​​ഷാ ഗു​​പ്ത സ്വ​​ർ​​ണം നേ​​ടി.

450 മീ​​റ്റ​​ർ മി​​ക്സ​​ഡ് ഫ്രീ​​സ്റ്റൈ​​ലി​​ൽ റി​​ക്കാ​​ർ​​ഡോ​​ടെ സ്വി​​മ്മിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ൻ ഒ​​രു​​ മി​​നി​​റ്റ് 40.00 സെ​​ക്ക​​ൻ​​ഡി​​ൽ നീ​​ന്തി​​യെ​​ത്തി സ്വ​​ർ​​ണ​​നേ​​ട്ട​​ത്തി​​ന് അ​​ർ​​ഹ​​രാ​​യി. ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി​​യ റെ​​യി​​ൽ​​വേ​​യും നി​​ല​​വി​​ലു​​ള്ള റി​​ക്കാ​​ർ​​ഡ് മ​​റി​​ക​​ട​​ക്കു​​ന്ന സ​​മ​​യം(1:40.70) കു​​റി​​ച്ചു. വ​​നി​​താ വി​​ഭാ​​ഗം 4200 ഫ്രീ​​സ്റ്റൈ​​ലി​​ൽ ക​​ർ​​ണാ​​ട​​ക ഒ​​ൻ​​പ​​ത് മി​​നി​​റ്റ് 05.55സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്ത് സ്വ​​ർ​​ണ​​ം നേടി.

തോ​​മ​​സ് വ​​ർ​​ഗീ​​സ്

Related posts