റിയാദ്: കൊലപാതക കേസില്‍ പ്രതിയായ സൗദി രാജകുമാരന്റെ വധശിക്ഷ നടപ്പിലാക്കി. സൗദി രാജകുമാരനായ തുര്‍ക്കി ബിന്‍ സൈദ് അല്‍ കബീറിനെയാണ് റിയാദില്‍ വധശിക്ഷയ്ക്കു വിധേയനാക്കിയത്. സൗദി പൗരനായ അദേല്‍ അല്‍ മുഹമ്മദിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കേസില്‍ രാജകുമാരന് കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പ് നല്കിയാല് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാമെന്ന് കോടതി വിധിച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ ഇയാള്‍ക്ക് മാപ്പു കൊടുക്കാന്‍ തയ്യാറായില്ലെന്നാണ് അറിയുന്നത്.