നടി രാധികാ ആപ്‌തെയുടെ ഡാന്‍സ് പരിശീലന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. പ്രശസ്ത ഡാന്‍സ് മാസ്റ്റര്‍ ടെറന്‍സ് ലെവിസിനൊപ്പം ഡാന്‍സ് പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അസാമാന്യ മെയ്‌വഴക്കത്തോടെയുള്ള ഡാന്‍സ് സ്‌റ്റെപ്പുകളാണ് രാധിക പരിശീലിക്കുന്നത്.
അടുത്തിടെ പാച്ഡ് എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ “രാധിക ആപ്‌തെയുടെ നഗ്‌നരംഗങ്ങള്‍’ എന്ന പേരില്‍ പ്രചരിപ്പിച്ചത് വിവാദമായിരുന്നു. രാധികയും ആദില്‍ ഹുസൈനും, രാധികയും തനിഷ്ഠ ചാറ്റര്‍ജിയും ഒന്നിച്ചഭിനയിച്ച രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ബോളിവുഡ് താരം അജയ് ദേവ്ഗണും അസിം ബജാജും ചേര്‍ന്നാണ് പാച്ഡ് നിര്‍മിച്ചിരിക്കുന്നത്. കോളിവുഡില്‍ തരംഗമായ രജനികാന്ത് സിനിമ കബാലിയിലെ നായിക രാധികയായിരുന്നു.