തിരുവനന്തപുരം: വി.കെ. ശശിധരനെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനായി തയാറാക്കിയ 20 പേരുടെ പട്ടികയില്‍ നിന്ന് ശശിധരന്‍, സന്തോഷ് അടക്കമുള്ളവരുടെ പേരുകള്‍ സിപിഎം തള്ളിയ സംഭവത്തിലാണ് പിന്നീട് പ്രതികരിക്കാമെന്ന് വി.എസ്. പറഞ്ഞത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ നിയമിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനമെടുത്തത്.
പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി എന്നതിന്റെ പേരില്‍ വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് നേരത്തെ ശശിധരനെ പുറത്താക്കിയിരുന്നു. 2006ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീട് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം വഹിച്ചപ്പോഴും വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ശശിധരന്‍.