ചില തീരുമാനങ്ങള്‍ നല്ലതാണ്, അതും പ്രത്യേകിച്ച് സിനിമ മേഖലയിലാകുമ്പോള്‍. ഇനി വെറുതെ വന്നു പോകുന്ന കഥാപാത്രങ്ങള്‍ സ്വീകരിക്കില്ലെന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ് നടി ഇനിയ. മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇനിയ. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇനിയ തുറന്നടിച്ചത്.
തനിക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടാത്തത് കൊണ്ടാണ് താന്‍ മലയാള സിനിമയില്‍ അഭിനയിക്കാതിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ തന്നെ തേടി ഒരു നല്ല കഥാപാത്രം എത്തിയപ്പോള്‍ അഭിനയിക്കാന്‍ തീരുമാനിച്ചതാണെന്നും ഇനിയ പറഞ്ഞു. സ്വര്‍ണ കടുവപ എന്ന ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഇനിയ.