ഭാഗ്യം വില്‍ക്കാന്‍ മേല്‍ശാന്തിയും! ലോട്ടറി കച്ചവടം നടത്തുമ്പോഴും കോഴിക്കോട് റോഡില്‍ ബസ് കാത്ത് നില്‍ക്കുന്നവര്‍ക്ക് വഴികാട്ടികൂടിയാണ് ഈശ്വര സ്വാമി

മാ​ന​ന്ത​വാ​ടി: മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി ദേ​വീ സാ​നി​ധ്യ​ത്തി​ൽ പു​ജാ​ധി​ക​ർ​മ്മ​ങ്ങ​ൾ ന​ട​ത്തു​ന്പോ​ഴും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മ​ഹാ സൗ​ഭാ​ഗ്യ​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ് തോ​ണി​ച്ചാ​ൽ സ്വ​ദേ​ശി​യാ​യ ഐ​ശ്വ​ര്യ നി​വാ​സി​ൽ എ​സ്. ഈ​ശ്വ​ര സ്വാ​മി എ​ന്ന അ​റു​പ​തു​കാ​ര​ൻ. മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ൽ ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്പോ​ഴും കോ​ഴി​ക്കോ​ട് റോ​ഡി​ൽ ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​വ​ർ​ക്ക് വ​ഴി​കാ​ട്ടി​കൂ​ടി​യാ​ണ് ഈ​ശ്വ​ര സ്വാ​മി.

മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് മ​റ​ക്കാ​ൻ ക​ഴി​യി​ല്ല ഈ​ശ്വ​ര സ്വാ​മി​യെ. ഇ​ന്നും ഇ​ന്ന​ലെ​യും തു​ട​ങ്ങി​യ​ത​ല്ല ഈ​ശ്വ​ര സ്വാ​മി​യു​ടെ ഈ ​സൗ​ഭാ​ഗ്യ സ​മ്മാ​ന ടി​ക്ക​റ്റ് വി​ൽ​പ്പ​ന. മു​പ്പ​ത് വ​ർ​ഷ​മാ​യി മാ​ന​ന്ത​വാ​ടി​യി​ലെ ലോ​ട്ട​റി വി​ൽ​പ്പ​ന രം​ഗ​ത്തു​ണ്ട് ഈ ​നി​റ​സാ​നി​ധ്യം. പേ​രു​കൊ​ണ്ടും ക​ർ​മ്മം കൊ​ണ്ടും ഈ​ശ്വ​ര​നെ​ന്ന ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ൻ എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ക്ഷേ​ത്ര​ങ്ങ​ളി​ലെ മേ​ൽ​ശാ​ന്തി​കൂ​ടി​യാ​ണ്.

എ​ട​വ​ക ചൊ​വ്വാ​ഭാ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ 14 വ​ർ​ഷ​വും മൂ​ളി​തോ​ട് സീ​താ​ല​വ​കു​ശ ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യും പൂ​ജാ​ദി​ക​ർ​മ്മ​ങ്ങ​ൾ ചെ​യ്തു വ​രു​ന്ന ഈ​ശ്വ​ര സ്വാ​മി ത​ന്‍റെ ക്ഷേ​ത്ര സ​മ​യ​ത്തി​ന് ശേ​ഷം മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി​യി​ൽ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രി​ക്കും. മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ലെ ആ​ദ്യ​കാ​ല ഓ​ട്ടോ ഡ്രൈ​വ​ർ കൂ​ടി​യാ​യ ഈ​ശ്വ​ര സ്വാ​മി ജൂ​ലൈ​യി​ൽ ലോ​ട്ട​റി വി​ൽ​പ്പ​ന രം​ഗ​ത്ത് നി​ന്നും വി​ര​മി​ക്കും. മൂ​ന്ന് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ ലോ​ട്ട​റി വി​ൽ​പ്പ​ന കൊ​ണ്ട് ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹം ന​ട​ത്തി.

Related posts