ബെര്‍ലിന്‍: ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന മുപ്പതു വര്‍ഷത്തോളം പാശ്ചാത്യ മരുന്നു നിര്‍മാണ കമ്പനികള്‍ പൂര്‍വ ജര്‍മനിയില്‍ മരുന്നു പരീക്ഷണം നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍.
പൂര്‍വ ജര്‍മന്‍കാരില്‍ പരീക്ഷിച്ച് വിശ്വാസ്യത ഉറപ്പാക്കിയ ശേഷം മാത്രമായിരുന്നുവത്രെ ഈ കമ്പനികള്‍ സ്വന്തം നാട്ടില്‍ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിച്ചിരുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ ഹിസ്റ്ററി ആന്‍ഡ് എത്തിക്‌സ് നടത്തിയ ഗവേഷണത്തിലാണു ഞെട്ടിക്കുന്ന കണ്ടടത്തല്‍.
1961 മുതല്‍ 1989 വരെ ഏകദേശം 900 പരീക്ഷണങ്ങളാണ് ഇത്തരത്തില്‍ നടത്തിയത്. പൂര്‍വ ജര്‍മനിയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ഇതു നടത്തിവന്നതെന്നും വ്യക്തമാകുന്നു.
പരീക്ഷണം നടത്തിയവയില്‍ നിരവധി പശ്ചിമ ജര്‍മന്‍ കമ്പനികളും ഉള്‍പ്പെട്ടിരുന്നു. ഇതിനുപുറമേ, അമേരിക്കന്‍, ബ്രിട്ടീഷ്, ഫ്രഞ്ച് കമ്പനികളും പൂര്‍വ ജര്‍മനിക്കാരെ ഗിനിപ്പന്നികളായി ഉപയോഗിച്ചു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍