മനപൂര്‍വമല്ല..! ദേശീയ നേതാക്കളെ അവഗണിച്ചിട്ടില്ലെന്ന് സ്പീക്കര്‍; പിഴവ് പരിശോധിക്കും

ems-lതിരുവനന്തപുരം: നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ബ്രോഷറില്‍ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത് പരിശോധിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.ദേശീയ നേതാക്കളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചിട്ടില്ലെന്നും ബ്രോഷര്‍ തയ്യാറാക്കിയപ്പോള്‍ പറ്റിയ പിഴവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ നേതാക്കളെ അവഗണിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റേതിനു സമാനമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ആരോപിച്ചിരുന്നു.

Related posts