
സദാചാരവാദികള്‍ ഏറെയുള്ള സ്ഥലമാണ് കേരളം. സിനിമാനടിമാര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളാണ് മിക്കവാറും ഇത്തരക്കാരുടെ ഇരകള്‍. എന്നാല്‍ വിശാല ചിന്താഗതിയുള്ള യൂറോപ്പിലും സദാചാരഗുണ്ടകളുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ.
വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന് ഇത്തവണ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുന്നത് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍ ആണ്.
കഴുത്തിന് അല്‍പം ഇറക്കം കൂടിയ ബ്ലേസര്‍ ധരിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചതാണ് സന്നാ മരിന്‍ ഇരയാകാന്‍ കാരണമായത്.
മുപ്പത്തിനാലുകാരിയായ സന്നാ ഒരു ഫാഷന്‍ മാഗസിനു വേണ്ടി പോസ് ചെയ്ത ചിത്രമായിരുന്നു അത്. കവര്‍ ഫോട്ടോഷൂട്ടിനായി കറുത്ത നിറത്തിലുള്ള ഇറക്കം കൂടിയ കഴുത്താര്‍ന്ന ബ്ലേസറാണ് സന്നാ ധരിച്ചത്. ഇതാണ് ഒരു കൂട്ടം സദാചാര വാദികളെ പ്രകോപിപ്പിച്ചത്.

സന്നയെപ്പോലെ ഒരു പദവിയിലിരിക്കുന്ന വ്യക്തിക്ക് യോജിച്ച വസ്ത്രധാരണമല്ല ഇതെന്നു പറഞ്ഞായിരുന്നു ആക്രമണം.
സന്നയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന ചിത്രമാണെന്നും ഇതൊരു പ്രധാനമന്ത്രിയോ അതോ മോഡലോ ആണോ എന്നിങ്ങനെ പോകുന്നു വിമര്‍ശന ശരങ്ങള്‍. അതേസമയം പ്രധാനമന്ത്രിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.